ബോളിവുഡ് നടന്‍ അക്ഷയ് കുമാറിന്റെ പൗരത്വത്തെക്കുറിച്ചുള്ള വിവാദം വലിയ ചര്‍ച്ചയായിരിക്കേ നടന്റെ ഒരു പഴയ വീഡിയോ വൈറലാകുന്നു. അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അക്ഷയ് കുമാര്‍ അഭിമുഖം ചെയ്തിരുന്നു. മോദിയോടും, ബിജെപി രാഷ്ട്രീയത്തോടും അടുപ്പം കാണിച്ചിട്ടുള്ള അക്ഷയ് കുമാര്‍  വോട്ട് രേഖപ്പെടുത്തിയില്ലെന്ന വാര്‍ത്ത വന്നതോടെയാണ് വിവാദം കൊഴുക്കുന്നത്. ഇത് വലിയ ചര്‍ച്ചയായപ്പോള്‍ അക്ഷയ് വിശദീകരണവുമായി രംഗത്ത് വന്നു.  

''എന്റെ പൗരത്വത്തെക്കുറിച്ച് വളരെ മോശമായ തരത്തില്‍ പ്രചാരണം നടക്കുന്നു. എന്റെ പാസ്‌പോര്‍ട്ട് കാനഡയുടെതാണെന്ന് കാര്യം ഞാന്‍ ഇതുവരെ മറച്ചുവച്ചിട്ടില്ല.  ഞാന്‍ കഴിഞ്ഞ ഏഴുകൊല്ലമായി ഞാന്‍ കാനഡയില്‍ പോയിട്ടില്ലെന്നത് അതോടൊപ്പം തന്നെ ചേര്‍ത്ത് വായിക്കേണ്ടതാണ്. 

ഞാന്‍ ഇന്ത്യയില്‍ ജോലി ചെയ്യുന്നു. ഇവിടെ നികുതിയടക്കുന്നു നല്‍കുന്നു. ഇതുവരെ ഞാന്‍ ഇന്ത്യക്കാരനാണ് എന്ന് ആരോടും തെളിയിക്കേണ്ടി വന്നിട്ടില്ല. എന്റെ പൗരത്വ പ്രശ്‌നം ഒരു കാര്യവുമില്ലാതെ ചര്‍ച്ചയും വിവാദവും ആക്കുന്നതില്‍ എനിക്ക് നിരാശ തോന്നുന്നു. ഇപ്പോള്‍ നടക്കുന്നത് തീര്‍ത്തും വ്യക്തിപരമായ പ്രശ്‌നമാണ്. ഈ വിഷയങ്ങള്‍ നിയമവിധേയമാണ്, ഇതിന് രാഷ്ട്രീയവുമായി ബന്ധമില്ല. ഇത് മറ്റുള്ളവര്‍ക്ക് ഒരു ദ്രോഹവും ഉണ്ടാക്കാത്തതുമാണ്. ഞാന്‍ എന്നും എന്റെതായ വഴിയിലൂടെ ഈ രാജ്യത്തെ വീണ്ടും വീണ്ടും ശക്തമാക്കുവാന്‍ ഉതകുന്ന തരത്തില്‍ സംഭവന തുടരുവാന്‍ ഉദ്ദേശിക്കുന്നു''- അക്ഷയ് ട്വീറ്റ് ചെയ്തു.

ഈ ട്വീറ്റിന് തൊട്ടുപിന്നാലെ കാനഡയിലെ  ടൊറോന്റോയില്‍ വച്ചു നടത്തിയ അക്ഷയിന്റെ ഒരു പഴയ പ്രസംഗം സാമൂഹിക മാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ്. 

''ഞാന്‍ ടൊറോന്റോയെ സ്‌നേഹിക്കുന്നു. സിനിമയില്‍ നിന്ന് വിരമിച്ചാല്‍ ഇവിടെ സ്ഥിരതാമസമാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു''- അക്ഷയ് പറയുന്നതായി ദൃശ്യങ്ങളില്‍ കാണാം. 

 
 
 
 
 
 
 
 
 
 
 
 
 

#AkshayKumar says Toronto is his home! He will settle down there after he retire!

A post shared by Entertainment Fan Page (@facc2911) on

വീഡിയോ കാണാം

 

Content Highlights:Akshay Kumar revealing his plans to settle down in Canada goes viral, citizenship controversy vote, lok sabha election