-
തന്റെ ആദ്യപ്രണയത്തെക്കുറിച്ച് വെളിപ്പെടുത്തുന്ന അക്ഷയ് കുമാറിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. ഒരു സിനിമയുടെ പ്രമോഷന്‍ ചടങ്ങിലാണ് അദ്ദേഹം തുറന്ന് പറയുന്നത്. ആദ്യ പ്രണയം വലിയ പരാജയമായിരുന്നുവെന്നും അദ്ദേഹം പറയുന്നു.
'ഞങ്ങളുടെ മൂന്നാമത്തെ നാലാമത്തെയോ ഡേറ്റ് ആയിരുന്നു അത്. ഞങ്ങള്‍ ഒരുമിച്ച് സിനിമ കണ്ടു. പിന്നീട് ഉഡുപ്പി ഹോട്ടലില്‍ പോയി ഭക്ഷണവും കഴിച്ചു. പ്രശ്‌നം എന്തായിരുന്നു എന്ന് വച്ചാല്‍ എനിക്ക് ഭയങ്കര നാണമായിരുന്നു. ഞാന്‍ ഒരിക്കല്‍ പോലും അവളുടെ തോളില്‍ കയ്യിടുകയോ കയ്യില്‍ പിടിക്കുകയോ ചെയ്തില്ല. അവള്‍ക്ക് ഞാന്‍ അവളുടെ കയ്യില്‍ പിടിക്കുകയും അതിലുപരി ചുംബനം നല്‍കുകയും ചെയ്യണമായിരുന്നു. എന്നാല്‍ ഞാന്‍ അത് ചെയ്തില്ല. അതുകൊണ്ട് എന്നെ ഉപേക്ഷിച്ചുപോയി. പക്ഷേ അതില്‍ നിന്ന് ഞാനൊരു വലിയ പാഠം പഠിച്ചു'-അക്ഷയ് പറഞ്ഞു.
അക്ഷയ്കുമാറിന്റെയും ട്വിങ്കില്‍ ഖന്നയുടേയും വിവാഹജീവിതം ഇരുപതാമത്തെ വര്‍ഷത്തിലേക്ക് കടന്നിരിക്കുകയാണ്. 2001 ലാണ് ഇവര്‍ വിവാഹിതരായത്. ഫിലിം ഫെയര്‍ മാഗസിന്റെ ഫോട്ടോഷൂട്ടിനിടയിലാണ് ഇരുവരും പരിചയത്തിലാകുന്നത്. സുല്‍മി, ഇന്റര്‍നാഷ്ണല്‍ ഖിലാഡി തുടങ്ങിയ ചിത്രങ്ങളില്‍ അവര്‍ ജോഡികളായെത്തി. സിനിമയുടെ ചിത്രീകരണത്തിനെടാണ് ഇവര്‍ പ്രണയത്തിലാകുന്നത്. വിവാഹശേഷം ട്വിങ്കള്‍ ഖന്ന അഭിനയം നിര്‍ത്തി. ഇപ്പോള്‍ എഴുത്തികാരി, നിര്‍മാതാവ് എന്നീ നിലകളില്‍ പ്രശസ്തയാണ്. അഭിനേതാക്കളായ രാജേഷ് ഖന്നയുടെയും ഡിംപിള്‍ കപാഡിയയുടെയും മകള്‍ കൂടിയാണ് ട്വിങ്കിള്‍ ഖന്ന.
Content Highlights: Akshay Kumar revealed he was shy to kiss girlfriend and got rejected


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..