മൂന്നു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പ്രിയദര്‍ശന്‍ ബോളിവുഡിലേക്ക്. അക്ഷയ് കുമാറും പരേഷ് റാവലും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം ഒരു കോമഡി എന്റര്‍ടൈനര്‍ ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

2000 ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രം ഹേരാ ഫേരിയുടെ അടുത്ത ഭാഗമായിരിക്കും പുതിയ  ചിത്രമെന്ന് വാര്‍ത്തകളുണ്ട്. എന്നാല്‍ ചിത്രത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. 

ഷാരൂഖ് ഖാനും ദീപികാ പദുക്കോണും പ്രധാനവേഷത്തിലെത്തിയ രോഹിത് ഷെട്ടി ചിത്രം ചെന്നൈ എക്‌സ്പ്രസിന് തിരക്കഥയെഴുതിയ യൂനുസ് സാജ്‌വാല്‍ ചിത്രത്തിന്റെ ഭാഗമാകുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

മലയാളത്തില്‍ മോഹന്‍ലാല്‍- പ്രിയദര്‍ശന്‍ കൂട്ടുക്കെട്ടില്‍ ഒരുങ്ങിയ ഒപ്പം വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ഈ സാഹചര്യത്തിലാണ് പ്രിയദര്‍ശന്‍ വീണ്ടും ബോളിവുഡ് ചിത്രം ചെയ്യുന്നുവെന്ന വാര്‍ത്ത പുറത്തുവരുന്നത്.