അക്ഷയ് കുമാർ നായകനായെത്തുന്ന പുതിയ ബോളിവുഡ് ചിത്രം രാം സേതു അയോധ്യയിൽ ചിത്രീകരണമാരംഭിച്ചു. പുരാവസ്തു​ഗവേഷകനായാണ് അക്ഷയ് ചിത്രത്തിൽ വേഷമിടുന്നത്.

അഭിഷേക് ശർമയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നസ്രത്ത് ബറുച്ച, ജാക്വലിൻ ഫെർണാണ്ടസ് എന്നിവരാണ് മറ്റ് അഭിനേതാക്കൾ.

കുമാർ കാപേയുടെ ​ഗുഡ് ഫിലിംസിനും അബൺഡാറ്റിയ എന്റർടെയ്ൻമെന്റിനും ലൈക പ്രൊഡക്ഷൻസിനും ഒപ്പം ആമസോൺ പ്രൈം കൂടി ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഇക്കഴിഞ്ഞ ദീപാവലിക്ക് അക്ഷയ് പുറത്ത് വിട്ടിരുന്നു. ചിത്രം തീയേറ്ററിലും ആമസോൺ പ്രൈമിലുമായി റിലീസ് ചെയ്യുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

Content Highlights : Akshay Kumar movie Ram Setu shooting started in Ayodhya