അക്ഷയ് കുമാർ ചിത്രം ബെൽ ബോട്ടത്തിന്റെ പോസ്റ്റർ
കൊവിഡ് നിയന്ത്രണങ്ങളോടെ തുടങ്ങിയ അക്ഷയ് കുമാര്‍ ചിത്രം ‘ബെല്‍ ബോട്ടം’ ചിത്രീകരണം പൂർത്തിയാക്കി. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.
ലോകം തന്നെ നിശ്ചലമായ കോവിഡ് കാലത്ത് ചിത്രീകരണം തുടങ്ങി കോവിഡ് മാനദണ്ഡങ്ങളഴോടെ പൂർത്തീകരിച്ച ആദ്യ ബോളിവുഡ് ചിത്രമാണിത്.
അക്ഷയ് കുമാറിന് പുറമേ വാണി കപൂർ, ഹുമ ഖുറേഷി, ലാറ ദത്ത തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നുണ്ട്. ഇക്കഴിഞ്ഞ ആഗസ്റ്റിലാണ് സിനിമയുടെ ചിത്രീകരണം തുടങ്ങിയത്. ഇതിന്റെ ഭാഗമായി അക്ഷയ് ഉൾപ്പടെയുള്ള താരങ്ങൾ സ്കോട്ലന്റിലേക്ക് പറന്നിരുന്നു.
രഞ്ജിത് എം തിവാരി സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രാഹകൻ രാജീവ് രവിയാണ്. എമ്മയ് എന്റര്‍ടെയിന്‍സുമായി ചേര്‍ന്ന് വാശു ഭഗ്നാനി, പൂജ എന്റര്‍ടെയ്ന്‍മെന്റസിന്റെ ബാനറില്‍ എത്തുന്ന ചിത്രം നിര്‍മ്മിക്കുന്നത് വാശു ഭഗ്‌നാനി, ജാക്കി ഭാഗ്‌നാനി എന്നിവരാണ്. 2021 ഏപ്രിലിലാണ് ചിത്രത്തിന്റെ റിലീസ്.
Content Highlights : Akshay Kumar movie Bell Bottom FIRST film in the world to start and wrap up amid pandemic


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..