അക്ഷയ് കുമാർ | ഫോട്ടോ: എ.എൻ.ഐ
കൊച്ചി: ഏറ്റവും കൂടുതല്‍ ടെലിവിഷന്‍ പരസ്യങ്ങളില്‍ പ്രത്യക്ഷപ്പെട്ട താരമായി ബോളിവുഡ് നടന്‍ അക്ഷയ്കുമാര്‍. 2022 ജൂലായ് സെപ്റ്റംബര്‍ പാദത്തിലാണ് ഇത്.
വിദ്യാ ബാലനും അമിതാഭ് ബച്ചനുമാണ് തൊട്ടുപിന്നില്‍. ടാം മീഡിയ റിസര്‍ച്ചിന്റെ വിഭാഗമായ ടി.എം.അഡെക്‌സിന്റേതാണ് റിപ്പോര്‍ട്ട്. പരസ്യങ്ങളുടെ എണ്ണത്തില്‍ ഏഴ് ശതമാനം വിഹിതം അക്ഷയ്കുമാര്‍ നേടിയപ്പോള്‍ ആറു ശതമാനം വീതം വിഹിതമാണ് വിദ്യാബാലനും അമിതാഭ് ബച്ചനും സ്വന്തമാക്കിയത്.
രണ്‍വീര്‍ സിങ്, ആലിയ ഭട്ട്, അനുഷ്‌ക ശര്‍മ, ഷാരൂഖ് ഖാന്‍, സാറ അലി ഖാന്‍, കത്രീന കൈഫ്, കൃതി സാനന്‍ എന്നിവരാണ് ടെലിവിഷന്‍ പരസ്യങ്ങളില്‍ കൂടുതല്‍ തവണ പ്രത്യക്ഷപ്പെട്ടതില്‍ മുന്നിലുള്ള മറ്റ് താരങ്ങള്‍. സെപ്റ്റംബര്‍ പാദത്തില്‍ ടി.വി.യില്‍ സംപ്രേഷണം ചെയ്ത പരസ്യങ്ങളില്‍ 29 ശതമാനത്തിലും സെലിബ്രിറ്റികളായിരുന്നു. ഇതില്‍ തന്നെ കൂടുതലും സിനിമാതാരങ്ങളാണ്. സെലിബ്രിറ്റി പരസ്യചിത്രങ്ങളില്‍ 80 ശതമാനത്തിലധികവും സിനിമാതാരങ്ങളാണ്. 10 ശതമാനം കായിക താരങ്ങളും നാല് ശതമാനം ടെലിവിഷന്‍ താരങ്ങളുമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ബ്രാന്‍ഡുകളുടെ കണക്കെടുത്താല്‍ 40 ഓളം ബ്രാന്‍ഡുകളുടെ പരസ്യങ്ങളില്‍ പ്രത്യക്ഷപ്പെട്ടത് എണ്‍പതുകാരനായ അമിതാഭ് ബച്ചനാണ്.
രണ്‍വീര്‍ സിങ്, അനുഷ്‌ക ശര്‍മ, ഷാരൂഖ് ഖാന്‍, കത്രീന കൈഫ് എന്നിവരും ബ്രാന്‍ഡ് പരസ്യങ്ങളില്‍ മുന്നിലുണ്ട്.
Content Highlights: akshay kumar most paid actor for commercials
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..