Suriya, Akshay Kumar
സൂര്യ നായകനായെത്തിയ സൂപ്പർഹിറ്റ് തമിഴ് ചിത്രം സൂരരൈ പോട്ര് ഹിന്ദിയിലേക്ക്. അക്ഷയ് കുമാറാകും ചിത്രത്തിൽ നായകനായെത്തുകയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. തമിഴ് ചിത്രം സംവിധാനം ചെയ്ത സുധ കൊങ്കര തന്നെയാണ് ചിത്രം ഹിന്ദിയിലും സംവിധാനം ചെയ്യുക.
നേരത്തെ ജോൺ എബ്രഹാം, ഹൃത്വിക് റോഷൻ,അജയ് ദേവ്ഗൺ തുടങ്ങിയവരുടെ പേരുകളും ചിത്രത്തിലെ നായകസ്ഥാനത്ത് ഉയർന്നു വന്നിരുന്നു. എന്നാൽ അക്ഷയ് കുമാർ ആകും കേന്ദ്ര കഥാപാത്രത്തെ അവതിരിപ്പിക്കുക എന്നതിൽ ഔദ്യോഗിക സ്ഥിരീകരണങ്ങൾ ഒന്നും തന്നെ വന്നിട്ടില്ല. സൂര്യയുടെ 2ഡി എന്റർടെയ്ൻമെൻറ്സും വിക്രം മൽഹോത്രയും ചേർന്നാകും ഹിന്ദിയിൽ ചിത്രം നിർമ്മിക്കുന്നത്.
ആഭ്യന്തര വിമാന സർവ്വീസ് ആയ എയർ ഡെക്കാണിൻറെ സ്ഥാപകൻ ജി ആർ ഗോപിനാഥിൻറെ ജീവിതത്തെ ആസ്പദമാക്കിയെടുത്ത ചിത്രമാണ് സൂരറൈ പോട്ര്. സൂര്യ നെടുമാരൻ രാജാങ്കം എന്ന കഥാപാത്രമായെത്തിയ ചിത്രത്തിൽ അപർണ ബാലമുരളി, ഉർവശി തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തി. ഓടിടി റിലീസായെത്തി ചിത്രം മികച്ച പ്രേക്ഷക പ്രതികരണം നേടിയിരുന്നു.
content highlights : Akshay Kumar in Suriyas Soorarai Pottru Hindi remake by sudha Kongara
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..