യൂട്യൂബര്‍ക്കെതിരെ 500 കോടിയുടെ മാനനഷ്ടക്കേസുമായി അക്ഷയ് കുമാര്‍


1 min read
Read later
Print
Share

സുശാന്ത് സിംഗ് രജ്പുതിന്റെ മരണശേഷം കേസുമായി ബന്ധപ്പെട്ട വീഡിയോകള്‍ ചെയ്ത് കഴിഞ്ഞ നാല് മാസത്തിനുള്ളില്‍ റാഷിദ് 15 ലക്ഷം രൂപ വരുമാനം നേടിയെന്നാണ് അന്വേഷണങ്ങള്‍ തെളിയിക്കുന്നത്.

-

പട്‌ന: ബിഹാര്‍ സ്വദേശിയായ യൂട്യൂബര്‍ക്കെതിരെ 500 കോടിയുടെ മാനനഷ്ടക്കേസ് നല്‍കി നടന്‍ അക്ഷയ് കുമാര്‍. സുശാന്ത് സിംഗ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് തന്റെ പേര് വലിച്ചിഴച്ച് അപവാദപ്രചരണം നടത്തിയെന്നാണ് ആരോപണം. റാഷിദ് സിദ്ദിഖി എന്ന യൂട്യൂബര്‍ക്കെതിരെയാണ് വക്കീല്‍ വഴി താരം നോട്ടിസ് നല്‍കിയത്. റാഷിദിന്റെ വ്യാജ പ്രചരണങ്ങള്‍ തനിക്ക് മാനസികവിഷമം ഉണ്ടാക്കിയെന്നും ഇതുമൂലം ധനനഷ്ടവും മാനഹാനിയും സംഭവിച്ചുവെന്നും അക്ഷയ് നോട്ടിസില്‍ പറയുന്നു.

സുശാന്ത് സിംഗ് രജ്പുതിന്റെ മരണശേഷം കേസുമായി ബന്ധപ്പെട്ട വീഡിയോകള്‍ ചെയ്ത് കഴിഞ്ഞ നാല് മാസത്തിനുള്ളില്‍ റാഷിദ് 15 ലക്ഷം രൂപ വരുമാനം നേടിയെന്നാണ് അന്വേഷണങ്ങള്‍ തെളിയിക്കുന്നത്. റാഷിദിന്റെ എഫ്എഫ് ന്യൂസ് എന്ന യൂട്യൂബ് ചാനലിനെതിരെ ശിവസേന ലീഗല്‍ സെല്ലും പരാതി നല്‍കി. അതേസമയം സിദ്ദിഖി മുന്‍കൂര്‍ ജാമ്യം നേടി.

മഹേന്ദ്രസിങ് ധോണിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ 'എംഎസ് ധോണി; ദ് അണ്‍ടോള്‍ഡ് സ്റ്റോറി'യിലെ നായകവേഷം സുശാന്തിന് ലഭിച്ചതില്‍ അക്ഷയ് കുമാറിന് അതൃപ്തി ഉണ്ടായിരുന്നുവെന്നായിരുന്നു റാഷിദ് സിദ്ദിഖിയുടെ ഒരു ആരോപണം. കേസുമായി ബന്ധപ്പെട്ട് ആദിത്യ താക്കറെയ്ക്ക് മുംബൈ പൊലീസുമായി രഹസ്യകൂടികാഴ്ച നടത്താനും സുശാന്തിന്റെ കാമുകിയായിരുന്ന റിയ ചക്രവര്‍ത്തിക്ക് കാനഡയിലേക്ക് കടക്കാനും അക്ഷയ് കുമാര്‍ സഹായിച്ചെന്നും റാഷിദ് സിദ്ദിഖി തന്റെ യൂട്യൂബ് ചാനലിലൂടെ ആരോപിച്ചു.

സുശാന്ത് സിംഗിന്റെ കേസുമായി ബന്ധപ്പെട്ട് വ്യാജപ്രചരണങ്ങളിലൂടെ പണമുണ്ടാക്കാന്‍ നിരവധിപേര്‍ ശ്രമിച്ചുവെന്നും ഇവര്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്നും ഒരു ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Content Highlights: Akshay Kumar files Rs 500 crore defamation suit against YouTuber Rashid Siddiqui sushanth singh Rajput death case

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Kannur Squad

1 min

പ്രതികളെ തേടി ഇന്ത്യയൊട്ടാകെ യാത്ര; മമ്മൂട്ടിയുടെ 'കണ്ണൂർ സ്‌ക്വാഡ്' വ്യാഴാഴ്ച മുതൽ തിയേറ്ററുകളിൽ

Sep 27, 2023


ramla beegum

1 min

പ്രശസ്ത മാപ്പിളപ്പാട്ട് ഗായിക റംല ബീഗം അന്തരിച്ചു

Sep 27, 2023


mammootty

1 min

എല്ലാ സിനിമയും കഠിനാധ്വാനത്തിന്റെ ഫലം, 'കണ്ണൂർ സ്ക്വാഡ്' ഉറക്കമിളച്ച് ചെയ്ത ചിത്രം- മമ്മൂട്ടി

Sep 27, 2023


Most Commented