-
ലോക്ക്ഡൗണില്‍ രാജ്യത്തെ സിനിമാവ്യവസായം നിശ്ചലമാണ്. തീയേറ്ററുകള്‍ അടച്ചു പൂട്ടുകയും ഷൂട്ടിങ്ങുകള്‍ നിര്‍ത്തിവെക്കുകയും ചെയ്തതോടെ സിനിമയിലെ ദിവസവേതനക്കാര്‍ ബുദ്ധിമുട്ടിലാണ്. അവര്‍ക്ക് ശമ്പളം നല്‍കാനാവാതെ തീയേറ്റര്‍ ഉടമകള്‍ കഷ്ടത്തിലുമാണ്. ഇത്തരമൊരു അവസ്ഥയില്‍ താന്‍ സഹായിക്കാമെന്ന് നടന്‍ അക്ഷയ്കുമാര്‍ മുംബൈയിലെ പ്രമുഖ തീയേറ്റര്‍ ഉടമയ്ക്ക് വാക്കു നല്‍കിയിരിക്കുകയാണ്.
മുംബൈയിലെ അതിപ്രശസ്തമായ ഗെയ്റ്റി ആന്റ് ഗാലക്‌സി (ജി 7) എന്ന മള്‍ട്ടിപ്ലക്‌സിന്റെ ഉടമ മനോജ് ദേശായ് തന്നെയാണ് ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്. അക്ഷയ്കുമാര്‍ തന്നെ വിളിച്ചിരുന്നുവെന്നും സാമ്പത്തിക സഹായം വേണമെങ്കില്‍ മടികൂടാതെ അറിയിക്കണമെന്നും പറഞ്ഞതായി തീയേറ്റര്‍ ഉടമ വെളിപ്പെടുത്തുന്നു. ജീവനക്കാരെ പിരിച്ചുവിടാനോ ശമ്പളം വെട്ടിക്കുറയ്ക്കാനോ കഴിയാതെയുള്ള ഈ അവസ്ഥയില്‍ നടന്റെ സഹായം വലിയ ആശ്വാസകരമാകുമെന്നും തീയേറ്റര്‍ ഉടമ പറയുന്നു.
കൊറോണ വൈറസ് പ്രതിരോധ-ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമായി നില്‍ക്കുന്ന ബോളിവുഡ് താരമാണ് അക്ഷയ്കുമാര്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേരിലുള്ള ദുരിതാശ്വാസ ഫണ്ടിലേക്ക് നടന്‍ 25 കോടി രൂപ നേരത്തെ കൈമാറിയിരുന്നു. കൂടാതെ മുംബൈയിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് മെഡിക്കല്‍ കിറ്റുകള്‍ അടക്കമുള്ള അവശ്യവസ്തുക്കള്‍ എത്തിച്ചു നല്‍കുകയും ചെയ്തിരുന്നു.
Content Highlights : akshay kumar extends financial help to gaiety and galaxy G7 theatre group in corona virus lockdown


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..