ലോക്ഡൗണില്‍ വരുമാനം നിലച്ച സിനിമാ-സീരിയല്‍ കലാകാരന്‍മാര്‍ക്കായി 45 ലക്ഷം രൂപ നീക്കിവെച്ച് നടന്‍ അക്ഷയ്കുമാര്‍. സിനിമാ-സീരിയല്‍ കലാകാരന്‍മാരുടെ അസോസിയേഷനാണ് നടന്‍ തുക കൈമാറിയത്. 

ഷൂട്ടിങ് പരക്കെ നിര്‍ത്തിവെച്ചിരിക്കുന്നതിനാല്‍ തൊഴിലും മാസവരുമാനവും നിലച്ച് സീരിയല്‍ അഭിനേതാക്കളും അണിയറപ്രവര്‍ത്തകരും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് നടന്‍ അയൂബ് ഖാന്‍ ജാവേദ് ജാഫേരിയെയും സാജിദ് നടിയാട്‌വാലിയെയും വിളിച്ച് അറിയിച്ചിരുന്നു. പിന്നീട് നടന്‍ അക്ഷയ്കുമാറിനെയും സമീപിച്ചിരുന്നു. അദ്ദേഹം ഉടനടി സഹായിക്കാന്‍ തയ്യാറാവുകയായിരുന്നു.  

1500 സിനിമാ ടിവി പ്രവര്‍ത്തകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് 3000 രൂപ വീതം അക്ഷയ്കുമാര്‍ അയച്ചിട്ടുണ്ട്. 45 ലക്ഷം രൂപയ്ക്കു പുറമേ സഹായം ചോദിക്കാന്‍ മടിക്കരുതെന്നും അക്ഷയ് സംഘടനയെ അറിയിച്ചിട്ടുണ്ട്. സംഘടനയ്ക്കു കീഴെ പതിനായിരത്തോളം അംഗങ്ങളുണ്ട്.

Content Highlights : akshay kumar donates 45 lakhs to CINTAA cine tv employees association corona virus lockdown