ശ്മീരിൽ സ്‌കൂൾ നിർമ്മാണത്തിനായി അക്ഷയ് കുമാർ ഒരു കോടി രൂപ സംഭാവന നൽകി ബോളിവുഡ് നടൻ അക്ഷയ് കുമാർ.  ബിഎസ്എഫ് ആണ് സമൂഹമാധ്യമങ്ങളിലൂടെ ഈ വിവരം പുറത്ത് വിട്ടത്.  ജൂലൈ 27ന് നടന്ന സ്‌കൂളിന്റെ കല്ലിടൽ ചടങ്ങിൽ അക്ഷയ് വീഡിയോ കോളിലൂടെ പങ്കെടുത്തിരുന്നു. അക്ഷയിന്റെ പിതാവ് ഹരി ഓം ഭാട്ടിയയുടെ പേരിലാവും ഈ സ്കൂൾ അറിയപ്പെടുക.

കഴിഞ്ഞ ജൂൺ 17നാണ് താരം ബോഡർ സെക്യൂരിറ്റി ഫോഴ്സിലെ ജവാൻമാരെ സന്ദർശിച്ചത്. അന്ന് അവിടെയുള്ള സ്കൂളിന്റെ ജീർണാവസ്ഥ കണ്ട് പുതുക്കി പണിയാനായി ഒരു കോടി രൂപ നൽകാൻ ആ​ഗ്രഹിക്കുന്നതായി താരം വ്യക്തമാക്കിയിരുന്നു. 

അതേസമയം, അക്ഷയ്കുമാറിന്റെ പുതിയ ചിത്രമായ ബെൽബോട്ടത്തിന്റെ റിലീസ് രൂക്ഷമായ കോവിഡ് സാഹചര്യത്തിൽ വീണ്ടും മാറ്റിവച്ചു. ജൂലൈ 27നാണ് ചിത്രം റിലീസ് ചെയ്യാനിരുന്നത്. ഇത് കൂടാതെ ബച്ചൻ പാണ്ഡെ, രക്ഷാ ബന്ധൻ, രാം സേതു, പൃഥ്വിരാജ് തുടങ്ങിയ ചിത്രങ്ങളും താരത്തിന്റേതായി അണിയറയിൽ ഒരുങ്ങുന്നു.

content Highlights : Akshay Kumar donates 1 crore to rebuild a school in Kashmir