ന്യൂ ഡല്‍ഹി : ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്നവരുടെ പട്ടികയില്‍ ഇടം നേടി ബോളിവുഡ് നടന്‍ അക്ഷയ് കുമാറും. 2020-ല്‍ ഫോബ്‌സ് മാസിക പുറത്തിറക്കിയ പട്ടികയിലെ ഏക ഭാരതീയനും അക്ഷയ് കുമാറാണ്. നൂറു പേരുടെ പട്ടികയില്‍ 52-ാം സ്ഥാനത്താണ് നടന്‍. 366 കോടിയാണ് നടന്റെ പ്രതിഫലം.

ടിവി താരം കൈലി ജെന്നര്‍ ആണ്പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. 4461 കോടിയാണ് കൈലിയുടെ പ്രതിഫലം. സോഷ്യല്‍ മീഡിയയിലും വളരെയധികം ഫോളോവേഴ്‌സ് ഉള്ള താരമാണ് കൈലി. ടെന്നീസ് താരം റോജര്‍ ഫെഡറര്‍ ആണ് മൂന്നാം സ്ഥാനത്ത്. ഫുട്‌ബോള്‍ താരങ്ങളായ ക്രിസ്ത്യാനോ റൊണാള്‍ഡോയും ലയണല്‍ മെസ്സിയും നാലും അഞ്ചും സ്ഥാനങ്ങളിലുണ്ട്.

Content Highlights : akshay kumar becomes the only indian in world's highest paid celebrities list by forbes