ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം കൈപ്പറ്റുന്നവരുടെ പട്ടികയില്‍ ബോളിവുഡ് നടന്‍ അക്ഷയ് കുമാര്‍ നാലാം സ്ഥാനത്ത്. ഫോബ്‌സ് മാസികയാണ് പട്ടിക പ്രസിദ്ധീകരിച്ചത്. ജൂണ്‍ 2018 വരെയുള്ള കണക്കുകള്‍ പ്രകാരം 466 കോടി രൂപയാണ് അക്ഷയ് കുമാര്‍ കൈപ്പറ്റിയത്. ഹോളിവുഡ് നടന്‍ ഡ്വെയ്ന്‍ ജോണ്‍സണ്‍ ആണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. 640 കോടി രൂപയാണ് അദ്ദേഹം പ്രതിഫലം വാങ്ങിയത്.

പട്ടികയില്‍ ഇടം കണ്ടെത്തിയ ആദ്യ പത്ത് പേരിലെ ഏക ബോളിവുഡ് നടനും അക്ഷയ് കുമാര്‍ തന്നെ. ആസ്‌ത്രേലിയന്‍ നടന്‍ ക്രിസ് ഹെംസ്വര്‍ത്ത് ആണ് രണ്ടാം സ്ഥാനത്ത്. മാര്‍വല്‍ സീരീസിലൂടെ ശ്രദ്ധ നേടിയ നടനാണ് ക്രിസ്. 547 കോടിയാണ് ക്രിസിന്റെ പ്രതിഫലം. ജാക്കി ചാനാണ് അഞ്ചാം സ്ഥാനത്ത്. 415 കോടിയാണ് ജാക്കി ചാന്‍ കൈപ്പറ്റിയ പ്രതിഫലം. 

ഇന്ത്യയുടെ ചൊവ്വാദൗത്യയാത്രയെന്ന സ്വപ്‌നം സഫലമാക്കിയ ഐ എസ് ആര്‍ ഒ ശാസ്ത്രജ്ഞരുടെ കഥ പറഞ്ഞ മിഷന്‍ മംഗള്‍ എന്ന പുതിയ ചിത്രത്തിന്റെ വിജയാഘോഷത്തിലാണ് അക്ഷയ് ഇപ്പോള്‍. ആഗസ്റ്റ് 15നാണ് ചിത്രം റിലീസായത്.

Content Highlights : Akshay Kumar bags fourth position in the list of highest paid actors in the world, forbes magazine