അക്ഷയ് കുമാർ, പാൻ മസാലയുടെ പരസ്യത്തിലെ രംഗങ്ങൾ
പാന്‍ മസാലയുടെ പരസ്യത്തില്‍ അഭിനയിച്ചതില്‍ ക്ഷമ ചോദിച്ച് ബോളിവുഡ് താരം അക്ഷയ് കുമാര്‍. കുറച്ച് ദിവസം മുന്‍പാണ് അജയ് ദേവ്ഗണ്‍, ഷാരൂഖ് ഖാന്‍ എന്നിവര്‍ക്കൊപ്പം അക്ഷയ് വേഷമിട്ട വിമല്‍ പാന്‍ മസാലയുടെ പരസ്യം പുറത്തിറങ്ങിയത്. അജയ് ദേവ്ഗണും ഷാരൂഖ് ഖാനും പാന്‍ മസാല ചവച്ചുകൊണ്ട് ആരാണ് ഈ പുതിയ കില്ലാഡി എന്ന് ചോദിക്കുന്നതും അക്ഷയ് കുമാര്‍ പാന്‍ മസാല ചവച്ചുകൊണ്ട് കടന്നു വരുന്നതുമാണ് പരസ്യം. പുകയില ഉപയോഗത്തിനെതിരേ സംസാരിച്ചിട്ടുള്ള അക്ഷയ് പാന്‍ മസാലയുടെ പരസ്യത്തില്‍ അഭിനയിച്ചത് ഇരട്ടത്താപ്പാണെന്നും പണത്തിന് വേണ്ടി തരംതാഴ്ന്നുവെന്നും വിമര്‍ശനങ്ങളുയര്‍ന്നു. തുടര്‍ന്നാണ് അക്ഷയ് മാപ്പപേക്ഷയുമായി രംഗത്ത് വന്നിരിക്കുന്നത്.
ജനങ്ങളില്‍ നിന്ന് ലഭിച്ച പ്രതികരണം തന്നെ ഏറെ വിഷമിപ്പിച്ചു. ഇനി പാന്‍ മസാല പരസ്യങ്ങളില്‍ അഭിനയിക്കുകയില്ല. പരസ്യത്തില്‍ നിന്ന് ലഭിച്ച തുക നല്ല കാര്യങ്ങള്‍ക്കായി ഉപയോഗിക്കുമെന്ന് അദ്ദേഹം സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചു.
'ഞാന്‍ എന്റെ ആരാധകരോടും എല്ലാ അഭ്യൂദയകാംക്ഷികളോടും ക്ഷമ ചോദിക്കുന്നു. കുറച്ചു ദിവസങ്ങളായി നിങ്ങളുടെ ഭാഗത്ത് നിന്നുണ്ടായ പ്രതികരണം എന്നെ ഏറെ വേദനിപ്പിച്ചു. പുകയില ഉപയോഗത്തെ ഞാന്‍ ഒരിക്കലും പിന്തുണയ്ക്കുകയില്ല. വിമല്‍ എലൈച്ചിയുമായുള്ള പരസ്യങ്ങള്‍ മൂലം നിങ്ങള്‍ക്കുണ്ടായ വിഷമം ഞാന്‍ മനസ്സിലാക്കുന്നു. വിനയപൂര്‍വ്വം ഞാന്‍ അതില്‍ നിന്ന് പിന്‍വാങ്ങുന്നു. എനിക്ക് പരസ്യത്തില്‍ നിന്ന് ലഭിച്ച തുക എന്തെങ്കിലും നല്ല കാര്യങ്ങള്‍ക്കായി ഉപയോഗിക്കുവാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഞാനുമായുള്ള കരാര്‍ അവസാനിക്കുന്നത് വരെ അവര്‍ ആ പരസ്യം സംപ്രേഷണം ചെയ്‌തേക്കാം. എന്നാല്‍ ഭാവിയില്‍ ഇത്തരം പരസ്യങ്ങളുടെ ഭാഗമാകില്ല എന്ന് ഉറപ്പ് നല്‍കുന്നു. പകരമായി എന്നന്നേക്കും നിങ്ങളുടെ സ്‌നേഹവും ആശംസയും പ്രതീക്ഷിക്കുന്നു- അക്ഷയ് കുമാര്‍ പറഞ്ഞു.
Content Highlights: Akshay Kumar, pan masala brand advertisement, vimal elaich, Shahrukh Khan, Ajay Devgn


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..