ക്ഷാബന്ധൻ ദിനത്തിൽ അതേപേരിലുള്ള ചിത്രം പ്രഖ്യാപിച്ച് അക്ഷയ് കുമാർ. ആനന്ദ് എൽ റായ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.. തന്റെ ഹൃദയത്തെ സ്പർശിച്ച ചിത്രങ്ങൾ വളരെ കുറവാണെന്നും സിനിമാജീവിതത്തിൽ ഏറ്റവുമെളുപ്പത്തിൽ ചെയ്യാമെന്നേറ്റ ചിത്രമാണ് ഇതെന്നും പോസ്റ്റർ പങ്കുവച്ചുകൊണ്ട് അക്ഷയ് ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

"ഈ കഥ നിങ്ങളെ ചിരിപ്പിക്കുകയും ഒപ്പം കരയിപ്പിക്കുകയും ചെയ്യും. സഹോദരിമാർ ഉള്ളവർ എത്ര ഭാഗ്യമുള്ളവരാണെന്ന തിരിച്ചറിവും നൽകും. ഈ സിനിമ എന്റെ പ്രിയ സഹോദരി അൽക്കയ്ക്കുള്ള സമർപ്പണമാണ്. ലോകത്തിലെ ഏറ്റവും സ്പെഷ്യലായ ബന്ധം, സഹോദരബന്ധം. ആനന്ദ് എൽ റായിയുമായി ചേർന്ന് അൽക്കയാണ് ഈ ചിത്രം നിർമ്മിച്ച് നിങ്ങളിലേക്ക് എത്തിക്കുന്നത് എന്നത് എന്നെ ഏറെ സന്തോഷവാനാക്കുന്നു. ജീവിതത്തിലെ ഏറ്റവും പ്രത്യേകതയുള്ള ഈ സിനിമ നൽകിയതിന് ആനന്ദിനോട് തീർത്താൽ തീരാത്ത നന്ദി", അക്ഷയ് കുമാർ കുറിച്ചു.

സംവിധായകൻ ആനന്ദ് എൽ റായ്ക്കൊപ്പം അക്ഷയ് കുമാറിന്റെ സഹോദരി അൽക ഹിരനന്ദാനിയും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. 2021 നവംബർ അഞ്ചിന് ചിത്രം റിലീസ് ചെയ്യാനാണ് പദ്ധതിയിട്ടിരിക്കുന്നത്.

ആനന്ദ് എൽ റായിയുടെ മറ്റൊരു ചിത്രത്തിലും അക്ഷയ് കുമാർ അഭിനയിക്കുന്നുണ്ട്. ധനുഷും സാറ അലി ഖാനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'അത്രംഗി രേ'യുടെ ചിത്രീകരണം കോവിഡിന്റെ പശ്ചാത്തലത്തിൽ നിർത്തിവച്ചിരിക്കുകയാണ്.

അതേസമയം അക്ഷയ് കുമാറിൻറെ ഏറ്റവും പുതിയ ചിത്രം 'ലക്ഷ്‍മി ബോംബ്' ഒടിടി വഴി റിലീസ് ചെയ്യുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. രാഘവ ലോറൻസ് ഒരുക്കിയ തമിഴ് ഹൊറർ കോമഡി ചിത്രം കാഞ്ചനയുടെ ഹിന്ദി റീമേക്ക് ആണ് ലക്ഷ്മി ബോംബ്. റീമേക്ക് സംവിധാനം ചെയ്യുന്നതും രാഘവ ലോറൻസ് തന്നെയാണ്.

Content Highlights : Akshay Kumar Announces New Film rakshabandhan produced by his sister directed by Anand L rai