സെൽഫിയിൽ അക്ഷയ്കുമാറും ഇമ്രാൻ ഹാഷ്മിയും, പൃഥ്വിരാജ് പങ്കുവെച്ച ചിത്രം
നടൻ പൃഥ്വിരാജ് ആദ്യമായി നിർമിക്കുന്ന ബോളിവുഡ് ചിത്രം സെൽഫിയുടെ ചിത്രീകരണം തുടങ്ങി. പൃഥ്വി തന്നെയാണ് ഇക്കാര്യം ഇൻസ്റ്റാഗ്രാമിലൂടെ അറിയിച്ചത്.
പൃഥ്വിരാജും സുരാജ് വെഞ്ഞാറമ്മൂടും മുഖ്യവേഷങ്ങളിൽ അഭിനയിച്ച ഡ്രൈവിങ് ലൈസൻസിന്റെ ഹിന്ദി റീമേക്ക് ആണ് സെൽഫി. പൃഥ്വിരാജ് ചെയ്ത സൂപ്പർ സ്റ്റാറിന്റെ വേഷത്തിൽ അക്ഷയ് കുമാറും സുരാജ് അവതരിപ്പിച്ച വെഹിക്കിൾ ഇൻസ്പെക്ടറുടെ വേഷത്തിൽ ഇമ്രാൻ ഹാഷ്മിയുമാണ് എത്തുന്നത്.
രാജ് മേത്ത സംവിധാനം ചെയ്യുന്ന ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത് രാജീവ് രവിയാണ്. ലിജോ ജോർജ്, ഡി.ജെ ചേതസ് എന്നിവരാണ് സംഗീതസംവിധാനം. ചിത്രത്തിന്റെ ടൈറ്റിൽ അനൗൺസ്മെന്റും ഗാനവും നേരത്തേതന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
പൃഥ്വിരാജ് പ്രൊഡക്ഷൻസ്, ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസ്, കരൺ ജോഹറിന്റെ ധർമ പ്രൊഡക്ഷൻസ്, കേപ്പ് ഗുഡ് ഫിലിംസ് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
Content Highlights: Selfie Movie, Akshay Kumar and Emraan Hashmi, Prithviraj Productions
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..