മുംബൈ : ലോക്ഡൗണില്‍ ചിത്രീകരണവുമായി നടന്‍ അക്ഷയ്കുമാറും സംവിധായകന്‍ ആര്‍ ബല്‍കിയും. കൊറോണ വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ട് മുംബൈയില്‍ വച്ചാണ് ചിത്രീകരണം നടന്നത്. ബല്‍കി തന്നെയാണ് പരസ്യചിത്രം നിര്‍മ്മിക്കുന്നത്.

ലോക്ഡൗണിലെ ബോധവത്ക്കരണം സംബന്ധിച്ചുള്ള പരസ്യചിത്രത്തിന്റെ ഷൂട്ടിങ്ങാണ് തിങ്കളാഴ്ച്ച മുംബൈയിലെ കമാലിസ്താന്‍ സ്റ്റുഡിയോസില്‍ വച്ച് നടന്നത്. കര്‍ശനനിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ട് സിനിമാചിത്രീകരണമാവാമെന്ന മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ഉത്തരവ് വന്നതിനു പിന്നാലെയാണ് ഷൂട്ടുമായി അക്ഷയ് മുമ്പോട്ടു പോയത്. ഇരുപതോളം ക്രൂ അംഗങ്ങള്‍ അണിനിരന്ന ഷൂട്ട് രണ്ടു മണിക്കൂറോളം നീണ്ടു. ഷൂട്ടിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍മീഡിയയില്‍ വൈറലാവുകയാണ്.

akshay kumar shoot

വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി വലിയ കരുതലോടെയാണ് സെറ്റിലെ അംഗങ്ങള്‍ ചിത്രീകരണത്തിന്റെ ഭാഗമായത്. സെറ്റിനു പുറത്ത് സ്ഥാപിച്ചിരുന്ന പ്രത്യേക അണുനശീകരണ കുഴലിലൂടെ മാത്രമേ അംഗങ്ങളില്‍ ഓരോരുത്തര്‍ക്കും ഉള്ളിലേക്ക് പ്രവേശനമുണ്ടായിരുന്നുള്ളൂ. മാസ്‌കും നിര്‍ബന്ധമാക്കിയിരുന്നു. മാത്രമല്ല, പിപിഇ കിറ്റ് ധരിച്ച ആരോഗ്യപ്രവര്‍ത്തകര്‍ ഇന്‍ഫ്രാറെഡ് തെര്‍മോമീറ്റര്‍ ഉപയോഗിച്ച് ഓരോരുത്തരെയും പരിശോധിച്ച ശേഷമേ അകത്തേക്ക് പ്രവേശിപ്പിച്ചിരുന്നുള്ളൂ.

akshay kumar shoot

Content Highlights : akshay kumar and director R Balki shoot an ad film in mumbai photos and videos viral