അക്ഷയ് കുമാർ | Photo: Sujit Jaiswal | AFP
തന്റെ പൗരത്വവുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരണവുമായി അക്ഷയ് കുമാര്‍. ഇന്ത്യയില്‍ ജനിച്ച് അക്ഷയ് കുമാറിന് കാനേഡിയന്‍ പൗരത്വമാണുള്ളത്. ഇതിന്റെ പേരില്‍ നടനെതിരേ വിമര്‍ശനവുമായി പലരും രംഗത്തെത്താറുണ്ട്. ഒരു അഭിമുഖത്തിലാണ് അക്ഷയ് തന്റെ പൗരത്വത്തെക്കുറിച്ച് പ്രതികരിച്ചത്.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് എന്റെ സിനിമകള്‍ കാര്യമായി പച്ച പിടിച്ചില്ല. 14-15 സിനിമകള്‍ തുടര്‍ച്ചയായി പരാജയപ്പെട്ടു. അതുകൊണ്ടാണ് വേറെ ഏതെങ്കിലും നാട്ടില്‍ മറ്റെന്തെങ്കിലും ചെയ്യാമെന്ന് കരുതിയത്. ഒരുപാടാളുകള്‍ ജോലി ചെയ്യാന്‍ അന്യ നാടുകളിലേക്ക് പോകുന്നു. അവര്‍ ഇന്ത്യയ്ക്കാര്‍ തന്നെയാണെന്നാണ് സ്വയം കരുതുന്നത്. ഇവിടെ വിജയിക്കാനാകുന്നില്ലെങ്കില്‍ മറ്റൊരു നാട്ടില്‍ ഭാഗ്യം പരീക്ഷിക്കാം എന്ന് കരുതി. അങ്ങനെ കാനേഡിയന്‍ പൗരത്വത്തിന് അപേക്ഷിക്കുകയും ലഭിക്കുകയും ചെയ്തു.
എന്നാല്‍ ഭാഗ്യവശാല്‍ അതിന് ശേഷം എന്റെ സിനിമകള്‍ വിജയിക്കാന്‍ തുടങ്ങി. ഞാന്‍ വിദേശത്ത് പോകുന്നത് വേണ്ടെന്ന് വച്ചു. ഇപ്പോഴും എനിക്ക് കനേഡിയന്‍ പാസ്‌പോര്‍ട്ട് ആണുള്ളത്. എന്താണ് പാസ്‌പോര്‍ട്ട്. ഒരു രാജ്യത്ത് നിന്ന് മറ്റൊരിടത്തേക്ക് പോകുന്നതിന് ആവശ്യമായ രേഖ, അത്രമാത്രം. ഞാന്‍ ഇന്ത്യക്കാരനാണ്, എപ്പോഴും അതങ്ങനെ ആയിരിക്കും. ഞാന്‍ ഇവിടെ ജീവിക്കുന്നു, ഇവിടെ നികുതി നല്‍കുന്നു- അക്ഷയ് കുമാര്‍ പറഞ്ഞു.
ആനന്ദ് എല്‍ റായി സംവിധാനം ചെയ്ത രക്ഷാബന്ധനായിരുന്നു അക്ഷയ് അവസാനമായി അഭിനയിച്ച ചിത്രം. ആഗസ്റ്റ് 11 റിലീസ് ചെയ്ത ചിത്രത്തിന് തണുത്ത പ്രതികരണമാണ് തിയേറ്ററുകളില്‍ നിന്ന് ലഭിക്കുന്നത്. ബച്ചന്‍ പാണ്ഡെ, സാമ്രാട്ട് പൃഥ്വിരാജ് തുടങ്ങിയ ചിത്രങ്ങളുടെ പരാജയത്തിന് ശേഷം അക്ഷയ് പ്രതീക്ഷയോടെ റിലീസ് കാത്തിരുന്ന ചിത്രമാണിത്. വാരാന്ത്യം കഴിഞ്ഞിട്ടും ചിത്രത്തിന് വലിയ ചലനം സൃഷ്ടിക്കാന്‍ സാധിച്ചില്ല. കൂടാതെ ഒട്ടേറെ തിയേറ്ററുകളില്‍ ഷോ ഒഴിവാക്കുകയും ചെയ്തു.
Content Highlights: Akshay Kumar Actor about his Canadian Citizenship, controversy Raksha Bandhan Film


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..