പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സമൂഹത്തെ ബോധവല്‍ക്കരിക്കാന്‍ മുന്‍കാല നടിയും എഴുത്തുകാരിയുമായ ട്വിങ്കിള്‍ ഖന്ന ഒരു ചിത്രം പോസ്റ്റ് ചെയ്തിരുന്നു. തന്റെ സ്‌കൂള്‍ കാലത്തെ ചിത്രം പങ്കുവച്ചായിരുന്നു ട്വിങ്കിളിന്റെ പോസ്റ്റ്. അതോടൊപ്പം ഭര്‍ത്താവും നടനുമായ അക്ഷയ് കുമാറിനെ വെല്ലുവിളിച്ചു. സ്‌കൂള്‍ കാലത്തെ ചിത്രം പോസ്റ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടുകൊണ്ടായിരുന്നു ട്വിങ്കിളിന്റെ വെല്ലുവിളി. ഒട്ടും വൈകാതെ അക്ഷയ് അതേറ്റെടുത്തു. 

സൈക്കിളില്‍ ഇരിക്കുന്ന ഒരു ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രമാണ് അക്ഷയ് പങ്കുവച്ചത്. ഏകദേശം 15-16 വയസ്സു തോന്നും. ഒറ്റനോട്ടത്തില്‍ കണ്ടാല്‍ അക്ഷയ് ആണെന്ന് ആര്‍ക്കും മനസ്സിലാകുകയില്ല. അക്ഷയ് പങ്കുവച്ച ചിത്രത്തിന്റെ താഴെ ആരാധകര്‍ അഭിപ്രായപ്പെടുന്നതും അതു തന്നെയാണ്. വളരുന്ന കുട്ടികളുടെ ആരോഗ്യത്തെക്കുറിച്ചും അവര്‍ക്ക് പോഷകാഹാരം നേല്‍കേണ്ട അവശ്യകതയെക്കുറിച്ചുമാണ് അക്ഷയ് ചിത്രത്തോടൊപ്പം കുറിച്ചത്. കൂടാതെ തന്റെ പുതിയ ചിത്രമായ മിഷന്‍ മംഗളിലെ സഹതാരങ്ങളെയും വെല്ലുവിളിച്ചു. വിദ്യ ബാലന്‍, തപ്‌സി പന്നു, നിത്യ മേനോന്‍, ക്രിതി കുല്‍ഹാരി, സൊനാക്ഷി സിംഹ എന്നിവരെയാണ് അക്ഷയ് വെല്ലുവിളിച്ചത്. 

akshay

പുതിയ ചിത്രമായ മിഷന്‍ മംഗളിന്റെ വിജയാഘോഷത്തിലാണ് അക്ഷയും മറ്റു താരങ്ങളും. ഇന്ത്യയുടെ ചൊവ്വാ ദൗത്യത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. മികച്ച അഭിപ്രായങ്ങള്‍ നേടി സിനിമയുടെ പ്രദര്‍ശനം തുടരുകയാണ്.

akshay

Content Highlights: Akshay Kumar accepts Twinkle Khannas challenge, shares throw back picture, Mission Mangal, Educate Empower woman, Girl