മോഹൻലാലിനൊപ്പം മലയാളത്തിൽ അഭിനയിക്കണം, പ്രിയദർശനോട് ചോദിക്കട്ടെ -അക്ഷയ് കുമാർ


ഒരുപാട് മലയാള സിനിമകൾ ഹിന്ദിയിൽ റീമേക്ക് ചെയ്ത് സൂപ്പർഹിറ്റ് ആക്കിയിട്ടുള്ള താങ്കൾ എന്നാണ് മലയാളത്തിൽ അഭിനയിക്കുക എന്നായിരുന്നു ആരാധകന്റെ ചോദ്യം

അക്ഷയ് കുമാർ, മോഹൻ ലാൽ | ഫോട്ടോ: ബി.മുരളീകൃഷ്ണൻ, എ.എഫ്.പി | മാതൃഭൂമി ലൈബ്രറി

മോഹൻലാലിനൊപ്പം മലയാളസിനിമയിൽ അഭിനയിക്കണമെന്ന് ബോളിവുഡ് സൂപ്പർസ്റ്റാർ അക്ഷയ് കുമാർ. പുതിയ ചിത്രമായ രക്ഷാബന്ധന്റെ പ്രചാരണപരിപാടിയിൽ പങ്കെടുക്കവേ ഒരു മലയാളി ആരാധകന്റെ ചോദ്യത്തിന് ഉത്തരം നൽകുകയായിരുന്നു താരം. അക്ഷയ് കുമാറിന്റെ വാക്കുകൾ ഇപ്പോൾ വൈറലായിരിക്കുകയാണ്.

ഒരുപാട് മലയാള സിനിമകൾ ഹിന്ദിയിൽ റീമേക്ക് ചെയ്ത് സൂപ്പർഹിറ്റ് ആക്കിയിട്ടുള്ള താങ്കൾ എന്നാണ് മലയാളത്തിൽ അഭിനയിക്കുക എന്നായിരുന്നു ആരാധകന്റെ ചോദ്യം. ഇതിന് മറുപടിയായാണ് തനിക്ക് മലയാളത്തിൽ മോഹൻലാലിനൊപ്പം അഭിനയിക്കണമെന്ന ആ​ഗ്രഹം അക്ഷയ് കുമാർ പ്രകടിപ്പിച്ചത്.

"എനിക്കൊരു മലയാളം സിനിമ ചെയ്യാൻ ആഗ്രഹമുണ്ട്. തമിഴിൽ ഞാൻ രജനികാന്തിനൊപ്പം അഭിനയിച്ചു, കന്നഡയിലും അഭിനയിച്ചു. ഇനി മലയാളത്തിൽ മോഹൻലാലിനോടൊപ്പം അഭിനയിക്കണം. മോഹൻലാലിനൊപ്പം ഒരു ചിത്രത്തിൽ എന്നെ അഭിനയിപ്പിക്കുമോ എന്ന് പ്രിയദർശനോട് ചോദിക്കും. അങ്ങനെ സംഭവിക്കുകയാണെങ്കിൽ അതൊരു ബഹുമതിയായിത്തന്നെ കരുതും." ഇതായിരുന്നു അക്ഷയ് കുമാറിന്റെ വാക്കുകൾ.

മലയാള സിനിമയിൽ അഭിനയിക്കാൻ സന്തോഷമേ ഉള്ളൂ. പക്ഷേ പ്രശ്നം എന്താണെന്നുവച്ചാൽ മലയാളം സംസാരിക്കാൻ തനിക്ക് അറിയില്ല. തനിക്ക് സ്വന്തം ശബ്ദത്തിൽ സംസാരിക്കുന്നതാണ് ഇഷ്ടം. മറ്റൊരാൾ തനിക്ക് വേണ്ടി ഡബ് ചെയ്യുന്നതിൽ താൽപര്യമില്ലെന്നും അക്ഷയ് കുമാർ പ്രതികരിച്ചു. ഈ മാസം 11-നാണ് അക്ഷയ് കുമാർ നായകനായെത്തുന്ന പുതിയ ചിത്രം രക്ഷാബന്ധൻ തിയേറ്ററുകളിലെത്തുന്നത്.

Content Highlights: akshay kumar about to acting in malayalam with mohanlal, raksha bandhan movie

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022


06:09

'വെട്ട് കിട്ടിയ ശേഷവും ചാടിക്കടിച്ചു'; പുലിയുടെ ആക്രമണ കഥ വിവരിച്ച് മാങ്കുളം ഗോപാലൻ 

Sep 27, 2022


rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022

Most Commented