മറാത്തയുടെ വീരനായകനാവാന്‍ ഒരുങ്ങി അക്ഷയ് കുമാര്‍; വീര്‍ ദൗദലെ സാത്ത് 2023 ദീപാവലി റിലീസിന്


മറാത്തയുടെ വീരപുത്രന്‍ ഛത്രപതി ശിവജി മഹരാജ് ആകാന്‍ ഒരുങ്ങി അക്ഷയ് കുമാര്‍.മുതിര്‍ന്ന നടനും സംവിധായകനുമായ മഹേഷ് മജ്ഞേര്‍ക്കറാണ് ചിത്രത്തിന്റെ സംവിധായകന്‍.സ്വപ്‌ന തുല്യയമായ അവസരമാണ് തനിക്ക് ഇതെന്ന് അക്ഷയ് കുമാര്‍ പറഞ്ഞു.

അക്ഷയ് കുമാർ

ബോളിവുഡില്‍ എല്ലാവര്‍ഷവും സിനിമ ചെയ്യുന്ന ചുരുക്കം ചില നടന്‍മാരില്‍ ഒരാളാണ് അക്ഷയ് കുമാര്‍. എല്ലാ വര്‍ഷവും നിരവധി പ്രോജക്ടുകളാണ് അദ്ദേഹത്തെ തേടി വരുന്നത്. എന്നാല്‍ അവയെല്ലാം മാറ്റി വച്ച് മറാത്ത സിനിമയിലേക്ക് ഇറങ്ങുകയാണ് അക്ഷയ് കുമാര്‍. മറാത്ത സാമ്രാജ്യത്തിന്റെ ഭരണാധികാരിയായിരുന്ന ഛത്രപതി ശിവജിയുടെ കഥ പറയുന്ന ചിത്രം വീര്‍ ദൗദലെ സാത്താണ് അക്ഷയ് കൂമാറിന്റെ മറാത്ത ചിത്രം. മുബൈയില്‍ നടന്ന ചിത്രത്തിന്റെ പൂജാവേളയിലാണ് അക്ഷയുടെ മറാത്ത അരങ്ങേറ്റം വെളിപ്പെടുത്തിയത്. മഹാരാഷ്ട്ര ചീഫ് മിനിസ്റ്റര്‍ ഏക്‌നാഥ് ഷിന്ദേ, മഹാരാഷ്ട്ര നവനിര്‍മാണ സേന ചീഫ് രാജ് താക്കൂര്‍ എന്നിവര്‍ പൂജയില്‍ അതിഥികളായിരുന്നു.

ശിവജിയുടെ കഥാപാത്രം ചെയ്യാന്‍ അക്ഷയെക്കാള്‍ മികച്ചൊരു നടന്‍ ഇല്ല. ഈ കഥാപാത്രത്തിന് പറ്റിയ രൂപം അക്ഷയുടേതാണെന്നും സംവിധായകന്‍ മഹേഷ് പറഞ്ഞു. ഇത്രയും ഐതിഹാസികമായ കഥാപാത്രം വലിയ ഉത്തരവാദിത്വമാണ്. തനിക്കിത് അഭിമാനമാണെന്നും തന്റെ വലിയൊരു സ്വപ്‌നമാണ് ഈ സിനിമയിലൂടെ സാധിക്കുന്നതെന്നും അക്ഷയ്കുമാർ പറഞ്ഞു.



ഈയടുത്ത് ഇറങ്ങിയ അക്ഷയ് ചിത്രം രാംസേതുവിന് സമ്മിശ്ര അഭിപ്രായമാണ്. സൂരരെയ് പ്രോടിന്റെ ഹിന്ദി റീമേക്കും, മലയാളത്തില്‍ ഹിറ്റായ ഡ്രൈവിങ്ങ് ലൈസന്‍സിന്റെ ഹിന്ദി പതിപ്പ് 'സെല്‍ഫി' എന്നിവയാണ് അക്ഷയ്കുമാറിന്റെ വരാനിരിക്കുന്ന ചിത്രങ്ങള്‍.

Content Highlights: akshay kumar about start his new historical maratha movie


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022

Most Commented