അക്ഷയ് കുമാർ | ഫോട്ടോ: എ.എൻ.ഐ
സമീപകാലത്ത് തീയേറ്ററുകളിൽ തുടരെ പരാജയങ്ങൾ നേരിട്ട ബോളിവുഡ് സൂപ്പർതാരമാണ് അക്ഷയ്കുമാർ. ആനന്ദ് എൽ. റായിയുടെ രക്ഷാബന്ധൻ എന്ന കുടുംബചിത്രത്തിലൂടെ തിരിച്ചുവരവിന് തയ്യാറെടുക്കുകയാണ് താരം. രക്ഷാബന്ധന്റെ പ്രചാരണത്തിനിടെ തന്റെ സിനിമാ തിരഞ്ഞെടുപ്പുകളെപ്പറ്റി തുറന്നുപറഞ്ഞിരിക്കുകയാണ് താരം.
വ്യത്യസ്ത വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന സിനിമകളിലഭിനയിക്കാനാണ് തന്റെ ശ്രമമെന്ന് അക്ഷയ്കുമാർ വാർത്താ ഏജൻസിയായ പി.ടി.ഐയോട് പറഞ്ഞു. ഏതെങ്കിലും തരത്തിലുള്ള ഇമേജ് സൃഷ്ടിക്കാൻ ഉദ്ദേശിക്കുന്നില്ല. പക്ഷേ ചെയ്യുന്ന ചിത്രങ്ങൾ കുടുംബങ്ങളെ തൃപ്തിപ്പെടുത്തുന്നുവെന്ന് ഉറപ്പുവരുത്താറുണ്ട്. മോശമെന്ന് തോന്നുന്ന സിനിമകൾ ഇനി ചെയ്യില്ലെന്നും അക്ഷയ് കുമാർ പറഞ്ഞു.
"സൈക്കോ ത്രില്ലറോ സോഷ്യൽ ഡ്രാമയോ ആകട്ടെ. യാതൊരു മടിയുമില്ലാതെ കുടുംബങ്ങൾ കയറി കാണണം. കുടുംബങ്ങൾ കണ്ട് അവരുടെ മനസ് നിറയ്ക്കുന്ന സിനിമകൾ ചെയ്യണമെന്നാണ് കരുതുന്നത്." അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ മാസം 11-നാണ് രക്ഷാബന്ധൻ തീയേറ്ററുകളിലെത്തുന്നത്. നാല് സഹോദരിമാരുടെ ഏക സഹോദരനായിട്ടാണ് അക്ഷയ് ചിത്രത്തിലെത്തുന്നത്. ഭൂമി പഡ്നേക്കറാണ് നായിക. ഹിമാൻഷു ശർമയും കനികാ ധില്ലനുമാണ് തിരക്കഥ രചിച്ചിരിക്കുന്നത്. കേപ്പ് ഓഫ് ഗുഡ് ഫിലിംസിന്റെ സഹകരണത്തോടെ കളർ യെല്ലോ പ്രൊഡക്ഷൻസ്, സീ സ്റ്റുഡിയോസ്, അൽക്കാ ഹിരാനന്ദാനി എന്നിവർ ചേർന്നാണ് രക്ഷാബന്ധന്റെ നിർമാണം.
Content Highlights: Akshay Kumar, Rakshabandhan Movie, Akshaykumar Interview, Anand L Rai


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..