അക്ഷര ഹാസൻ
അക്ഷര ഹാസന്‍ നായികയായ അച്ചം മടം നാണം പയിര്‍പ്പ് എന്ന ചിത്രം ആമസോണ്‍ പ്രൈമില്‍ പ്രദര്‍ശനം തുടരുകയാണ്. രാജ രാമമൂര്‍ത്തി സംവിധാനം ചെയ്യുന്ന ഈ ചിത്രം കാമുകനൊപ്പമുള്ള ലൈംഗികത അനുഭവിച്ചറിയാനാഗ്രഹിക്കുന്ന ഒരു പെണ്‍കുട്ടിയുടെ കഥയാണ് പറയുന്നത്. എന്നാല്‍ മനസ്സിലുറച്ചുപോയ വിശ്വാസങ്ങള്‍ മൂലം അവളില്‍ ലൈംഗികതയെക്കുറിച്ച് ഒരുപാട് ആശങ്കകളുണ്ട്. ആഗ്രഹവും ആശങ്കകളും തമ്മിലുള്ള സംഘര്‍ഷമാണ് ചിത്രത്തിന്റെ പ്രമേയം.
അച്ചം മടം നാണം പയിര്‍പ്പില്‍ അക്ഷരയുടെ കഥാപാത്രം ഗര്‍ഭനിരോധന ഉറ വാങ്ങാന്‍ പോകുന്ന രംഗമുണ്ട്. ഈ രംഗത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സമൂഹമാധ്യമങ്ങളില്‍ സജീവമാണ്. ഇതെക്കുറിച്ച് ഒരു അഭിമുഖത്തില്‍ ചോദ്യമുയര്‍ന്നപ്പോള്‍ അക്ഷര പ്രതികരിച്ചു.
ഒരു സ്ത്രീ ഗര്‍ഭനിരോധന ഉറ വാങ്ങാന്‍ ഒറ്റയ്ക്ക് കടയില്‍ പോകുന്നതില്‍ എന്താണ് തെറ്റ്. അതില്‍ യാതൊരു തെറ്റുമില്ല. ലൈംഗിക ബന്ധത്തില്‍ സുരക്ഷിതത്വം വേണമെന്ന് ആഗ്രഹിക്കുന്നത് സ്വാഭാവികമല്ലേ? ലൈംഗിക ബന്ധത്തില്‍ നിയന്ത്രണം പുരുഷനിലാണെന്ന തെറ്റിദ്ധാരണ പലര്‍ക്കുമുണ്ട്. അതുകൊണ്ടാണ് ഇത്തരം ചോദ്യങ്ങള്‍ ഉയരുന്നത്- അക്ഷര പറഞ്ഞു.
ലൈംഗിക വിദ്യാഭ്യാസത്തെക്കുറിച്ചാണ് ചിത്രം സംസാരിക്കുന്നത്. ഇത്തരത്തിലുള്ള ചിത്രങ്ങള്‍ ഇനിയും വരേണ്ടതുണ്ട്. ലൈംഗിക വിദ്യാഭ്യാസത്തിനോട് പുറം തിരിഞ്ഞ് നില്‍ക്കുന്നത് ശരിയല്ല. ആരോഗ്യകരമായ ബന്ധങ്ങള്‍ പുതുതലമുറയില്‍ വളര്‍ത്തിയെടുക്കാന്‍ ഇതിലൂടെ സാധിക്കും- അക്ഷര കൂട്ടിച്ചേര്‍ത്തു.
Content Highlights: Akshara Haasan Interview, Achcham Madam Naanam Payirppu
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..