-
വെറുതെ ഒരു ഭാര്യ, വെള്ളരിപ്രാവിന്റെ ചങ്ങാതി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ അക്കു അക്ബര്‍ ഒരുക്കുന്ന പുതിയ സിനിമയാണ് 'ആമപ്പൂട്ട്'. വെള്ളരിപ്രാവിന്റെ ചങ്ങാതിയുടെ തിരക്കഥാകൃത്ത് ജി.എസ്. അനിലുമായി അക്കു വീണ്ടുമൊരുമിക്കുന്നു എന്ന പ്രത്യേകത കൂടി 'ആമപ്പൂട്ടി'നുണ്ട്.
അര്‍ജുന്‍ അശോകന്‍, ചെമ്പന്‍ വിനോദ്, ഷൈന്‍ ടോം ചാക്കോ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തില്‍ സൈജു കുറുപ്പ്, ബാലു വര്‍ഗീസ് എന്നിവരുള്‍പ്പെടെ മലയാള സിനിമയിലെ പല പ്രമുഖ താരങ്ങളുമഭിനയിക്കുന്നുണ്ട്.
നര്‍മത്തിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന സിനിമയായിരിക്കും 'ആമപ്പൂട്ടെ'ന്ന് സംവിധായകന്‍ അക്കു അക്ബര്‍ പറയുന്നു. വ്യത്യസ്ത ആവശ്യങ്ങള്‍ക്കായി നഗരത്തിലെത്തുന്ന രണ്ടുപേര്‍ ഒരു ബിവറേജസ് ഔട്ട്‌ലറ്റിന് മുന്നില്‍ കുടുങ്ങിപ്പോവുന്നതാണ് സിനിമയുടെ പ്രധാന പ്രമേയം.
മികച്ച കഥയ്ക്ക് വേണ്ടിയുളള കാത്തിരിപ്പ് കൊണ്ടാണ് സിനിമാ രംഗത്ത് ചെറിയ ഇടവേള സംഭവിച്ചത്. നല്ലൊരു പ്രമേയവുമായി ജി.എസ്. അനില്‍ വന്നപ്പോള്‍ അത് സിനിമയാക്കാന്‍ തീരുമാനിക്കുകയായിരുന്നു- അക്കുവിന്റെ വാക്കുകള്‍.
ആല്‍ബിയാണ് ചിത്രത്തിന്റെ കാമറ കൈകാര്യം ചെയ്യുന്നത്. ഹിഷാം അബ്ദുല്‍ വഹാബ് സംഗീതമൊരുക്കുന്നു. ഫെബ്രുവരി 25 മുതല്‍ കോഴിക്കോട് നഗരത്തിലും പരിസരപ്രദേശങ്ങളിലുമായി 'ആമപ്പൂട്ടി'ന്റെ ചിത്രീകരണം നടക്കും.
Content Highlights : Akku Akbar New Movie Aamappottu Starring Arjun Ashokan Chemban Vinod Shine Tom chacko
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..