എകെ വേർസസ് എകെ ട്രെയ്ലറിൽ നിന്ന്
ബോളിവുഡ് താരം സോനം കപൂറിനെ കാണാനില്ല. സൂര്യനുദിക്കുന്നതിന് മുമ്പ് മകളെ കണ്ടെത്താനാണ് അച്ഛനും നടനുമായ അനിൽ കപൂറിന് ലഭിച്ച സന്ദേശം. എന്നാൽ മൂന്ന് നിബന്ധനകളാണ് അദ്ദേഹത്തിന് മുന്നിലുള്ളത്. ഒന്ന് പോലീസിനെ വിളിക്കാനാവില്ല. രണ്ട്, പുറത്ത് നിന്നുള്ള ആരെയും അന്വേഷമത്തിന് കൂട്ടാനാവില്ല. മൂന്ന്, ഒരു ക്യാമറ ഇതെല്ലാം ചിത്രീകരിച്ചു കൊണ്ടേയിരിക്കും... വിചിത്രമെന്ന് തോന്നുന്ന ഇക്കാര്യങ്ങളെല്ലാം യഥാർഥത്തിൽ സംഭവിക്കുന്നതോ അതോ മുൻകൂട്ടി തയ്യാറാക്കിയ നാടകമോ? ഇതിന് പിന്നിൽ സംവിധായകൻ അനുരാഗ് കശ്യപോ?
ഈ ചോദ്യങ്ങളാണ് എകെ വേർസസ് എകെ (അനിൽ കപൂർ വേർസസ് അനുരാഗ് കശ്യപ്) എന്ന സിനിമയുടെ ട്രെയ്ലർ പുറത്ത് വന്നപ്പോൾ മുതൽ പ്രേക്ഷകർ ചോദിക്കുന്നത്. ബോളിവുഡിൽ ഇതിനു മുമ്പ് ആരും ചിന്തിക്കാത്തൊരു പ്രമേയവുമായാണ് ചിത്രത്തിന്റെ വരവ്.
ഒരു പത്രസമ്മേളനത്തിനിടെ അനിൽ കപൂറും അനുരാഗും തമ്മിൽ വാക്കേറ്റമുണ്ടാകുന്നതും അനിലിന്റെ മുഖത്തേയ്ക്ക് അനുരാഗ് ദേഷ്യത്തോടെ വെള്ളമൊഴിക്കുകയും ചെയ്യുന്ന ദൃശ്യങ്ങളോടെയാണ് ട്രെയിലർ ആരംഭിക്കുന്നത്. വിക്രമാദിത്യ മോട്‌വാനെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം പ്രേക്ഷകന് മുന്നിലേക്കെത്തുക.
Content Highlights : AK vs AK Trailer Anil Kapoor Anurag Kashyap Sonam Kapoor Vikramaditya Motwane Netflix Release
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..