ടന്‍ അജു വര്‍ഗീസിന്‍റെ പുതിയ ഫെയ്സ്ബുക്ക് പോസ്റ്റ് കണ്ട് കിളി പോയ അവസ്ഥയിലാണ് ചില ആരാധകര്‍. ഒരു വാര്‍ത്തയുടെ സ്ക്രീന്‍ ഷോട്ടാണ് അജു തന്‍ ഫെയ്​സ്ബുക്ക് പേജിലൂടെ പങ്കുവച്ചിരിക്കുന്നത്.

2019ല്‍ ജൂണ്‍ ഫെബ്രുവരിയില്‍ വരുമെന്നാണ് അജു പോസ്റ്റ് ചെയ്ത ബ്രേക്കിങ്ങ് ന്യൂസ്. വിശ്വസ്ത കേന്ദ്രങ്ങള്‍ സ്ഥിരീകരിച്ചതായും, ചരിത്രത്തില്‍ ഇത് ആദ്യമാണെന്നും ഫെബ്രുവരിയിലെ പരിപാടികള്‍ മാറ്റിവയ്ക്കുന്നതായും വാര്‍ത്തയില്‍ പറയുന്നു.

ഇതെന്താ സംഭവം, അജുവിന് വട്ടായോ എന്നാണ് ആരാധകര്‍ തല പുകയ്ക്കുന്നത്. ഇപ്പോള്‍ ചികിത്സിച്ചാല്‍ മാറുമെന്നും ഇവര്‍ ഉപദേശിക്കുന്നുണ്ട്. നടി അനുമോളും ഈ കുറിപ്പ് പങ്കുവച്ചിട്ടുണ്ട്.

aju

എന്നാല്‍, ഇത് പുതിയ സിനിമയുടെ പ്രൊമോഷന്‍ ആണെന്ന് കണ്ടെത്തിയവരുമുണ്ട്. നവാഗതനായ അഹമ്മദ് കബീര്‍ സംവിധാനം ചെയ്യുന്ന ജൂണ്‍ എന്ന സിനിമയെക്കുറിച്ചാണ് ഇവിടെ പരാമര്‍ശിച്ചിരിക്കുന്നതെന്ന് അവര്‍ പറയുന്നു. ഫ്രൈഡേ ഫിലിംസിന്‍റെ ബാനറില്‍ വിജയ് ബാബുവാണ് ചിത്രം നിര്‍മിക്കുന്നത്. ഫ്രൈഡേ ഫിലിം ഹൗസിന്‍റെ ബാനറില്‍ പുറത്തിറങ്ങുന്ന പത്താമത്തെ ചിത്രം കൂടിയാണ് ജൂണ്‍. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ലൊക്കേഷന്‍ ചിത്രങ്ങളും ഫ്രൈഡേ ഫിലിം ഹൗസ് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുണ്ട്. ചിത്രം 2019 ഫെബ്രുവരി ഒന്നിന് റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍

Content Highlights : aju varghese facebook post june malayalam movie friday film house vijay babu aju varghese june movie