വീഡിയോയിൽ നിന്നും | PHOTO: SCREEN GRAB
മിഥുൻ മാനുവൽ തോമസ് തിരക്കഥയെഴുതി വിഷ്ണു ഭരതൻ സംവിധാനം ചെയ്യുന്ന 'ഫീനിക്സ്' എന്ന ചിത്രത്തിന്റെ പ്രൊമോ വീഡിയോ ശ്രദ്ധ നേടുന്നു. അജു വർഗീസ് തിരക്കഥ വായിക്കാനിരിക്കുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളും ഉൾപ്പെടുന്നതാണ് പ്രൊമോ.
ചിത്രത്തിന്റെ തിരക്കഥ വായിക്കാൻ ഇരിക്കുന്ന നടൻ അജു വർഗീസിനെ ഫീനിക്സ് ചിത്രത്തിന്റെ തിരക്കഥ ഞെട്ടിക്കുന്നു. വായിക്കുന്നതിനായി പേജുകൾ മറിക്കുമ്പോൾ ലൈറ്റ് ഓഫ് ആകുന്നു. പേജ് മടക്കി വെക്കുമ്പോൾ വീണ്ടും ലൈറ്റ് ഓൺ ആവുന്നു... എന്തോ ഒരു പിശക് പോലെ.... പിന്നെ നോക്കിയപ്പോൾ അജു കണ്ടത് ഞെട്ടിക്കുന്ന ഒരു കാഴ്ചയാണ്. തിരക്കഥയ്ക്കുള്ളിൽ മറ്റൊരു തിരക്കഥ ഒരുക്കി പ്രേക്ഷകരെ ആകാംക്ഷയിൽ നിർത്തിയിരിക്കുകയാണ് ഫീനിക്സ് ചിത്രത്തിന്റെ പ്രൊമോ വീഡിയോ.
'21 ഗ്രാംസ്' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം ഫ്രണ്ട് റോ പ്രൊഡക്ഷൻസിന്റെ ബാനറിൽ റിനീഷ് കെ. എൻ നിർമിക്കുന്ന ചിത്രമാണിത്. അനൂപ് മേനോൻ, അജു വർഗീസ്, ചന്തുനാഥ് എന്നിവരാണ് പ്രധാന വേഷത്തിൽ എത്തുന്നത്. “അഞ്ചാം പാതിര”യുടെ സംവിധായകനും തിരക്കഥാകൃത്തും കൂടിയായ മിഥുൻ മാനുവൽ തോമസ് തിരക്കഥ നിർവ്വഹിക്കുന്നു എന്നത് തന്നെയാണ് പ്രേക്ഷകർക്ക് ഈ ചിത്രം നൽകുന്ന ഏറ്റവും വലിയ പ്രതീക്ഷ.
ഹൊറർ ത്രില്ലറായി ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് ആൽബിയാണ്. സംഗീത സംവിധാനം - സാം സി. എസ്. പ്രൊഡക്ഷൻ ഡിസൈനർ -ഷാജി നടുവിൽ, എഡിറ്റിങ് -നിതീഷ് കെ. ടി. ആർ, കഥ -വിഷ്ണു ഭരതൻ, ബിഗിൽ ബാലകൃഷ്ണൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ -ഷിനോജ് ഓടാണ്ടിയിൽ, പ്രൊഡക്ഷൻ കൺട്രോളർ -കിഷോർ പുറകാട്ടിരി, ഗാനരചന -വിനായക് ശശികുമാർ, മേക്കപ്പ് -റോണെക്സ് സേവ്യർ, കോസ്റ്റ്യൂ -ഡിനോ ഡേവിസ്, ചീഫ് അസോസിയേറ്റ് -രാഹുൽ ആർ. ശർമ്മ, പി.ആർ.ഓ -മഞ്ജു ഗോപിനാഥ്, വാഴൂർ ജോസ്, സ്റ്റിൽസ് -റിച്ചാർഡ് ആന്റണി, മാർക്കറ്റിങ് -ഒബ്സ്ക്യൂറ, പരസ്യകല -യെല്ലോടൂത്ത്.
Content Highlights: aju varghese anoop menon in phoenix movie promo video
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..