ടന്‍ അജു വര്‍ഗീസിനും ഭാര്യ അഗസ്റ്റീനയ്ക്കും വീണ്ടും ഇരട്ടക്കുട്ടികള്‍ പിറന്നു. 

രണ്ട് ആണ്‍കുട്ടികളാണ് ഇത്തവണ പിറന്നത്. ജേക്ക് ലൂക്ക് എന്നാണ് കുഞ്ഞുങ്ങള്‍ക്ക് പേരിട്ടിരിക്കുന്നത്. 

ആദ്യത്തേത് ഒരു ആണ്‍കുട്ടിയും പെണ്‍കുട്ടിയുമായിരുന്നു. ഇവാന്‍ ജുവാന എന്നാണ് കുട്ടികളുടെ പേര്.

മലയാള സിനിമിലെ സ്ഥിര സാന്നിധ്യമായ് മാറിയിരിക്കുന്ന അജുവിനിപ്പോള്‍ കൈനിറയെ ചിത്രങ്ങളാണ്. ഓണത്തിന് പുറത്തിറങ്ങിയ ഒപ്പം, കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ അടക്കമുള്ള ചിത്രങ്ങള്‍ മികച്ച പ്രതികരണമാണ് നേടുന്നത്.