ട്രെയ്ലറിൽ നിന്ന്
അജിത് നായകനായി എത്തുന്ന 'വലിമൈ' എന്ന തമിഴ് ചിത്രത്തിന്റെ ട്രെയ്ലർ പുറത്തിറങ്ങി. ആക്ഷൻ ത്രില്ലറായി ഒരുക്കുന്ന ചിത്രത്തിലെ അജിത്തിന്റെ തീപ്പൊരി ഫൈറ്റുകളും ബൈക്ക് ചേസിങ്ങ് രംഗങ്ങളും കൊണ്ട് ത്രില്ലടിപ്പിക്കുന്നതാണ് ട്രെയ്ലർ.
ചിത്രീകരണത്തിനിടെ അജിത്തിന് പരുക്കേറ്റത് വാർത്തയായിരുന്നു.
നേർക്കൊണ്ട പാർവൈ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഐ.പി.എസ് ഓഫീസറായിട്ടാണ് അജിത് എത്തുന്നത്. അടുത്തിടെയാണ് ചിത്രത്തിന്റെ ഷൂട്ടിങ്ങ് റഷ്യയിൽ പൂർത്തിയായത്. അടുത്ത വർഷം പൊങ്കലിന് വിജയ് ചിത്രം ബീസ്റ്റിന് ഒപ്പമാകും വലിമൈയും പ്രദർശനത്തിന് എത്തുക.
കാർത്തികേയ, ഹുമ ഖുറേഷി, യോഗി ബാബു എന്നിവരും അജിത്തിനൊപ്പം പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ബോണി കപൂറാണ് ചിത്രം നിർമിക്കുന്നത്. ഛായാഗ്രാഹണം- നീരവ് ഷാ. 2022 പൊങ്കലിന് ചിത്രം പ്രദർശനത്തിനെത്തും.
Content Highlights : Ajith Valimai Trailer Trending H Vinod Boney Kapoor
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..