സിനിമയില്‍ നിന്ന് ഇടവേള എടുക്കാനൊരുങ്ങി അജിത്


Ajith

നടന്‍ അജിത്ത് സിനിമയില്‍ നിന്ന് കുറച്ച് കാലം ഇടവേളയെടുക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. വലിമൈ എന്ന ചിത്രത്തിന് ശേഷം എച്ച് വിനോദുമായി ഒന്നിക്കുന്ന 'തുണിവാ'ണ് അജിത്ത് ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്ന ചിത്രം. മഞ്ജു വാര്യരാണ് ചിത്രത്തിലെ നായിക.

ലൈക പ്രൊഡക്ഷന്റെ നിര്‍മാണത്തില്‍ വിഘ്‌നേഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് അജിതിന്റെ ഏറ്റവും പുതിയ ചിത്രം. ഇത് പൂര്‍ത്തിയാക്കിയ ശേഷം ഒന്നരവര്‍ഷത്തോളം സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ തീരുമാനിച്ചിരിക്കുകയാണെന്ന് താരത്തോടടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് തമിഴ്മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.



ബൈക്ക് റൈഡിങ്ങില്‍ വലിയ താല്‍പര്യമുള്ള അജിത്ത് ഏഴ് ഭൂഖണ്ഡങ്ങളിലും സുഹൃത്തുക്കള്‍ക്കൊപ്പം പര്യടനം നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ്. അജിതിന്റെ ഏറ്റവും വലിയ സ്വപ്‌നങ്ങളിലൊന്നാണ് ലോക സഞ്ചാരം. ഇത്രയും കാലം സിനിമാ തിരക്കുകള്‍ കാരണം അത് നീണ്ടുപോയി. തന്റെ 62-ാമത്തെ ചിത്രം പൂര്‍ത്തിയാക്കിയതിന് ശേഷം സിനിമയില്‍ നിന്ന് ഇടവേളയെടുക്കും. 63-ാമത്തെ ചിത്രത്തിന് താരം ആര്‍ക്കും ഡേറ്റ് നല്‍കിയിട്ടില്ലെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

Content Highlights: Ajith actor to take a break from acting, thunivu, Manju Warrier , AK 62, world tour,


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented