ല ആരാധകരെ ആവേശം കൊള്ളിക്കുന്നൊരു വാര്‍ത്ത. പുതിയ ചിത്രമായ വിവേഗത്തിലെ തലയുടെ ഒരു ചിത്രം കൂടി പുറത്തുവന്നിരിക്കുകയാണ്. സംവിധായകന്‍ ശിവയാണ് ഈ ചിത്രം പുറത്തുവിട്ടത്.

ദേഹമാസകലം രക്തത്തില്‍ കുളിച്ച് നില്‍ക്കുന്ന നായകനാണ് ഫോട്ടോയിലുള്ളത്. ചിത്രത്തിന്റെ അവസാനഘട്ട ചിത്രീകരണം നടക്കുന്നത് ബള്‍ഗേറിയയിലാണ്. ഒരു മാസമാണ് ഇത് നീണ്ടുനില്‍ക്കുക. പിന്നീട് തിരിച്ച് ഇന്ത്യയിലേക്ക് വന്ന് ചില ചെറിയ രംഗങ്ങള്‍ കൂടി ചിത്രീകരിക്കും. ഫസ്റ്റ്‌ലുക്കും ടീസറും എന്നാണ് പുറത്തിറക്കുകയെന്ന് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയിട്ടില്ല.

ആഗസ്റ്റ് 10 ആണ് ചിത്രത്തിന്റെ റിലീസ് തിയ്യതിയായി നിശ്ചയിച്ചിരിക്കുന്നത്. വീരം, വേതാളം എന്നീ സൂപ്പര്‍ ഹിറ്റുകള്‍ക്ക് ശേഷം അജിത്തും ശിവയും ഒന്നിക്കുന്ന ചിത്രമാണ് വിവേഗം. സ്‌പൈ ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തില്‍ ബോളിവുഡ് താരം വിവേക് ഒബ്രോയിയാണ് വില്ലന്‍ വേഷത്തില്‍. കാജല്‍ അഗര്‍വാളും അക്ഷരാ ഹാസനുമാണ് നായികമാര്‍.