റിച്ചാർഡ് റിച്ചി പങ്കുവച്ച അജിതിന്റെ കുടുംബസമേതമുള്ള ചിത്രം
അജിത് നായകനായ വലിമൈ ഫെബ്രുവരി 24 നാണ് റിലീസിനെത്തിയത്. എച്ച് വിനോദ് സംവിധാനം ചെയ്ത ചിത്രം നിര്‍മിച്ചത് ബോണി കപൂറായിരുന്നു. സമൂഹമാധ്യമങ്ങളില്‍ സിനിമയുടെ വിജയാഘോഷങ്ങള്‍ പൊടിപൊടിക്കുമ്പോള്‍ കുടുംബവുമൊത്ത് സമയം ചെലവഴിക്കുകയാണ് നടന്. അജിത്തും ഭാര്യ ശാലിനിയും മക്കളുമൊന്നിച്ചുള്ള ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണിപ്പോള്‍.
ശാലിയുടെ സഹോദരന് റിച്ചാര്‍ഡ് റിഷിയാണ് ചിത്രം പങ്കുവെച്ചത്. അജിതിന്റെ മകന് ആദ്വികിന്റെ പിറന്നാള്‍ ആഘോഷത്തിനിടെ പകര്‍ത്തിയ ചിത്രമാണിത്. ആദു ബോയ്ക്ക് പിറന്നാള്‍ ആശംസകള്‍, അച്ഛനെപ്പോലെ തന്നെ മകനും എന്ന കുറിപ്പോടെയാണ് ചിത്രം പങ്കുവച്ചത്.
അജിത്തും ശാലിനിയും സമൂഹമാധ്യമങ്ങളില്‍ സജീവമല്ല. അതുകൊണ്ടു തന്നെ ഇവര്‍ ഒന്നിച്ചുള്ള ചിത്രങ്ങള്‍ പുറത്ത് വരാറില്ല. ഏതാണ്ട് പത്ത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കുടുംബസമേതമുള്ള അജിത്തിന്റെ ചിത്രം കാണുന്നതെന്ന് ആരാധകര്‍ പറയുന്നു. അമര്‍ക്കളം എന്ന കുറിപ്പോടെ റിച്ചി മറ്റൊരു ചിത്രവും പങ്കുവച്ചു. ശാലിനിയും അജിത്തും പ്രണയത്തിലാകുന്നത് അമര്‍ക്കളം എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ്. 2000 ലായിരുന്നു ഇവര്‍ തമ്മിലുള്ള വിവാഹം. വിവാഹത്തിന് ശേഷം ശാലിനി അഭിനയിച്ചിട്ടില്ല.
Content Highlights: Ajith Kumar, Shalini, Anoushka, Aadvik, Viral Family Photo, Valimai Movie
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..