47-ാമത് തമിഴ്നാട് ഷൂട്ടിങ് ചാമ്പ്യൻഷിപ്പ്: നാല് സ്വർണവും രണ്ട് വെങ്കലവും വെടിവെച്ചിട്ട് അജിത്


കഴിഞ്ഞ വർഷം ചെന്നൈയിൽ നടന്ന ഷൂട്ടിങ് ചാംപ്യൻഷിപ്പിൽ ആറ് സ്വർണ മെഡലുകൾ അജിത് നേടിയിരുന്നു.

47-ാം തമിഴ്‌നാട് റൈഫിൾ ഷൂട്ടിങ് ചാംപ്യൻഷിപ്പിൽ പങ്കെടുക്കുന്ന അജിത്

സിനിമയ്ക്കകത്തും പുറത്തും ഒരുപാട് ആരാധകരുള്ള താരമാണ് തമിഴ്നടൻ അജിത്. ആരാധകർ തല എന്ന് വിശേഷിപ്പിക്കുന്ന താരം പുതിയൊരു നേട്ടം സ്വന്തമാക്കിയിരിക്കുകയാണ്. 47-ാം തമിഴ്‌നാട് റൈഫിൾ ഷൂട്ടിങ് ചാംപ്യൻഷിപ്പിൽ നാല് സ്വർണ മെഡലും രണ്ട് വെങ്കല മെഡലും കരസ്ഥമാക്കിയിരിക്കുകയാണ് അജിത്.

ബുധനാഴ്ച ട്രിച്ചിയിൽ നടന്ന ചാംപ്യൻഷിപ്പിൽ സെന്റർ ഫയർ പിസ്റ്റൾ മെൻ, സ്റ്റാൻഡേർഡ് പിസ്റ്റൾ മാസ്റ്റർ മെൻ, 50 മീറ്റർ ഫ്രീ പിസ്റ്റൾ മെൻ, സ്റ്റാൻഡേർഡ് പിസ്റ്റൾ മാസ്റ്റർ മെൻ (ഐ.എസ്.എസ്.എഫ്) വിഭാഗങ്ങളിലാണ് അജിത് സ്വർണം നേടിയത്. പുരുഷ വിഭാ​ഗം ഫ്രീ പിസ്റ്റൾ മെൻ ടീം, സ്റ്റാൻഡേർഡ് പിസ്റ്റൾ മെൻ ടീം വിഭാ​ഗങ്ങളിലാണ് അദ്ദേഹം വെങ്കലം നേടിയത്.

കഴിഞ്ഞ വർഷം ചെന്നൈയിൽ നടന്ന ഷൂട്ടിങ് ചാംപ്യൻഷിപ്പിൽ ആറ് സ്വർണ മെഡലുകൾ അജിത് നേടിയിരുന്നു. 2019ൽ കോയമ്പത്തൂരിൽ നടന്ന തമിഴ്‌നാട് ഷൂട്ടിങ് ചാംപ്യന്‍ഷിപ്പില്‍ അദ്ദേഹം രണ്ടാം സ്ഥാനം നേടിയിരുന്നു. വിവിധ ജില്ലകളില്‍ നിന്നായി 850 മത്സരാര്‍ഥികള്‍ പങ്കെടുത്ത 45ാമത് ചാംപ്യന്‍ഷിപ്പിലാണ് അജിത് രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്.

ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതിനായി അജിത് എത്തുന്ന ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. എച്ച് വിനോദ് സംവിധാനം ചെയ്ത വലിമൈ ആയിരുന്നു അജിത്തിന്റേതായി ഒടുവിൽ പുറത്തിറങ്ങിയത്. ബോണി കപൂറായിരുന്നു നിർമാണം. ഇതേ ടീം വീണ്ടും ഒന്നിക്കുന്ന ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ ജോലികൾ നടന്നുവരികയാണ്. എ.കെ 61 എന്നുപേരിട്ടിരിക്കുന്ന ചിത്രത്തിൽ മഞ്ജുവാര്യരാണ് നായിക.

Content Highlights: 47th Tamil Nadu State Shooting Championship, actor ajith kumar, ak 61

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


AKHIL

1 min

വിവാഹിതയായ വീട്ടമ്മ ഒപ്പം വരാത്തതില്‍ പ്രതികാരം, വെട്ടുകത്തിയുമായി വീട്ടിലെത്തി ആക്രമിച്ചു

Aug 10, 2022


05:31

മാവില വിറ്റും പണം കണ്ടെത്താം; ഇത് കുറ്റ്യാട്ടൂർ പെരുമ

Apr 12, 2022

Most Commented