അജിത്ത് | photo: screen grab
തമിഴ് നടന്‍ അജിത്തിന്റെ 62-ാം ചിത്രം സംവിധാനം ചെയ്യുന്നത് വിഗ്നേഷ് ശിവന്‍ ആയിരിക്കില്ലെന്ന് റിപ്പോര്‍ട്ടുകള്‍. വിഗ്നേഷിന് പകരം മഗിഴ് തിരുമേനി 'അജിത് 62' സംവിധാനം ചെയ്യുമെന്നാണ് വിവരങ്ങള്‍.
62-ാം ചിത്രത്തില്‍ നിന്നും വിഗ്നേഷിനെ മാറ്റാനുള്ള കൃത്യമായ കാരണങ്ങള്‍ വ്യക്തമല്ല. ചിത്രത്തിന്റെ സ്‌ക്രിപ്റ്റില്‍ അജിത്ത് മാറ്റം വരുത്താന്‍ ആവശ്യപ്പെട്ടെന്നാണ് അഭ്യൂഹങ്ങള്‍. അജിത്തിന്റെ 63-ാം ചിത്രമാകും വിഗ്നേഷ് ശിവന്‍ സംവിധാനം ചെയ്യുക.
എച്ച്.വിനോദിന്റെ സംവിധാനത്തിലൊരുങ്ങിയ തുനിവാണ് അജിത്തിന്റേതായി പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രം. 'വലിമൈ' എന്ന ചിത്രത്തിന് ശേഷം എച്ച്.വിനോദും അജിത്തും ഒന്നിച്ച ചിത്രമാണിത്.
മഞ്ജു വാര്യരാണ് തുനിവില്‍ നായികയായെത്തിയത്. സമുദ്രക്കനി, വീര, ജോണ്‍ കൊക്കന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങള്‍.
Content Highlights: Ajith Kumar AK62 to be directed by Magizh Thirumeni
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..