തമിഴ്‌നടന്‍മാരായ അജിത്ത്, സൂര്യ എന്നിവരെക്കുറിച്ച് തെലുങ്ക് നടന്‍ ബബ്ലു പൃഥ്വിരാജ് നടത്തിയ ചില പരാമര്‍ശങ്ങള്‍ വിവാദമാകുന്നു. ഒരു തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ വിവാദ പരാമര്‍ശം. സാമൂഹിക മാധ്യമങ്ങളില്‍ ഇത് സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ കൊഴുക്കുകയാണ്.

അജിത്തിന്റെ അര്‍പ്പണ ബോധത്തെക്കുറിച്ച് സംസാരിക്കുകയാണെങ്കില്‍ വട്ടപൂജ്യമാണ്. അദ്ദേഹത്തിന് അഭിനയിക്കണം എന്ന് ഒട്ടും ആഗ്രഹവുമില്ല. സിനിമയും താരപരിവേഷവുമെല്ലാം യാദൃശ്ചികമായി വന്നതാണ്. അജിത്തിന്റെ സ്വന്തം തൊഴിലില്‍ യാതൊരു ശ്രദ്ധയുമില്ല. അജിത്തിന് സിനിമയില്‍ അഭിനയിക്കുന്നതിനേക്കാള്‍ ഇഷ്ടടം ബിരിയാണി പാകം ചെയ്യാനാണ്- ബബ്ലൂ പൃഥ്വിരാജ് പറഞ്ഞു.

babloo prithiveeraj
ബബ്ലു പൃഥ്വിരാജ് 

സൂര്യ വളരെ മോശം വ്യക്തിയാണെന്ന് അദ്ദേഹം പറഞ്ഞു.

സൂര്യ സ്വാര്‍ത്ഥനാണ്. സൂര്യയുടെ കാലം കഴിഞ്ഞു എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.

എന്തായാലും ബബ്ലൂ പൃഥ്വിരാജിന്റെ അഭിമുഖത്തിനെതിരേ കടുത്ത വിമര്‍ശനങ്ങളാണ് ഉയരുന്നത്. ഇരുവരുടെയും ആരാധകര്‍ അതിശക്തമായി രംഗത്ത് വന്നിരിക്കുകയാണ്. 

Content Highlights: Ajith has zero dedication, Suriya is a horrible person, his time is over, babloo prithiveeraj controversial statement