മിഴ് സിനിമാ മേഖലയിലെ ടെക്നീഷ്യന്മാർക്ക് (ഫെഫ്സി) 10 ലക്ഷം രൂപയുടെ ധന സഹായവുമായി നടൻ അജിത്. നേരത്തെ കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്കായി സർക്കാരിന്റെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ അജിത് സംഭാവന നൽകിയിരുന്നു. കഷ്ടപ്പാടിന്റെ സമയത്ത് അജിത് കാണിക്കുന്ന കരുതലിനെ അഭിനന്ദിച്ച് നടി കസ്തൂരി രം​ഗത്ത് വന്നിട്ടുണ്ട്.

‘ കരുണക്കിപ്പോൾ കോടമ്പാക്കത്ത് ഒരു പേരുണ്ട്’ എന്ന അടികുറിപ്പോടെ കസ്തൂരി പങ്കുവച്ച ട്വീറ്റ് തല ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

അജിത്തിന് പുറമേ നിരവധി താരങ്ങൾ തമിഴ്നാടി മുഖ്യമന്ത്രിയുടെ കോവിഡ് ദുരിതാശ്വാസ നിധിയിലേക്ക് ഉദാരമായ സംഭാവനകൾ നൽകിയിരുന്നു.

നടന്മാരും സഹോദരന്മാരുമായ സൂര്യയും കാർത്തിയും ചേർന്ന് ഒരു കോടി രൂപയാണ് തമിഴ്നാട് സർക്കാരിലേക്ക് സംഭാവന നൽകിയത്. സ്റ്റാലിനെ നേരിൽ കണ്ടാണ് ഇവർ ചെക്ക് കൈമാറിയത്.

നടൻ ശിവകാർത്തികേയനും സംവിധായകൻ മുരു​ഗദോസും 25 ലക്ഷം രൂപയും നടൻ രജനികാന്തിന്റെ മകൾ സൗന്ദര്യയും ഭർത്താവ് വിശാഖനും ഭർതൃപിതാവ് വണങ്കാമുടിയും ഒരു കോടിയും സംഭാവനയായി നൽകി.

Content Highlights : Ajith donates Ten lakhs to FEFSI Kasthuri Appreciation