-
കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യമൊട്ടാകെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചപ്പോള്‍ സിനിമാലോകവും നിശ്ചലമാണ്. ഷൂട്ടിങ്ങുകളും മറ്റ് സിനിമാ പരിപാടിളെല്ലാം നിര്‍ത്തിവെച്ചതോടെ താരങ്ങളെല്ലാവരും വീട്ടിലിരിപ്പാണ്. നടന്‍ വിജയ്‌യും ഭാര്യ സംഗീതയും മകൾ ദിവ്യയും ചെന്നൈയിലെ വീട്ടില്‍ തന്നെയാണ്. എന്നാല്‍ വിജയ്‌യുടെ മകന്‍ ജെയ്‌സണ്‍ സഞ്ജയ് കാനഡയിലാണ്. മകനെക്കുറിച്ചുള്ള ആശങ്കയിലാണ് വിജയ് എന്ന് റിപ്പോർട്ടുകൾ വന്നിരുന്നു.
വിജയിനെ ആശ്വാസിപ്പിക്കാൻ നടൻ അജിത്ത് ഫോണിൽ വിളിച്ചുവെന്നാണ് ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ. മകൻ സുരക്ഷിതനാണെന്നും ബന്ധുക്കൾക്കൊപ്പമാണെന്നും വിജയ് അജിത്തിനോട് പറഞ്ഞു.
കൊറോണ വൈറസ് കാനഡയെയും സാരമായി ബാധിച്ചിട്ടുണ്ട്. 30000 ത്തിലധികം പോസിറ്റീവ് കേസുകളും 1000ത്തിലധികം മരണങ്ങളും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
തമിഴ് സിനിമയിലെ മുതിര്‍ന്ന സംവിധായകരില്‍ ഒരാളായിരുന്ന മുത്തച്ഛന്റെയും( എസ് എ ചന്ദ്രസേഖര്‍) നടനായ അച്ഛന്റെയും പാത പിന്തുടര്‍ന്ന് സിനിമയിലേക്ക് തന്നെയാണ് ജെയ്‌സണും തിരിയുന്നത്. അതിന്റെ ഭാഗമായി കാനഡയില്‍ പോയി ഫിലിം സ്റ്റഡീസ് പഠിക്കുകയാണ്. ഇതിനിടയില്‍ ജെയ്‌സണ്‍ ചില ഹ്രസ്വചിത്രങ്ങളില്‍ അഭിനയിക്കുകയും സംവിധാനം ചെയ്യുകയും ചെയ്തിരുന്നു. ധ്രുവ് വിക്രമിനെയും ജെയ്‌സണ്‍ സഞ്ജയെയും നായകന്‍മാരാക്കി സംവിധായകന്‍ ശങ്കര്‍ ഒരു ചിത്രം സംവിധാനം ചെയ്യുന്നുണ്ടെന്നും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..