അജി ജോണും ഐ.എം വിജയനും പ്രധാന വേഷങ്ങളില്‍ എത്തുന്ന 'സിദ്ദി'യിലെ ഗാനം


Siddhi film

അജി ജോണ്‍,ഐ എം വിജയന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പയസ് രാജ് സംവിധാനം ചെയ്യുന്ന 'സിദ്ദി' എന്ന ക്രൈം ത്രില്ലര്‍ ചിത്രത്തിന്റെ രണ്ടാമത്തെ വീഡിയോ ഗാനം റീലിസായി. ഒരു പെപ്പി ഡാന്‍സ് ഐറ്റം ഗണത്തില്‍പ്പെടുന്ന ഗാനം ആലപിച്ചിരിക്കുന്നത് മധുശ്രീ നാരായണ്‍, മധുവന്തി നാരായണ്‍, സൂരജ് സന്തോഷ് എന്നിവര്‍ ചേര്‍ന്നാണ്. സൂര്യ ഫിലിം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മഹേശ്വരന്‍ നന്ദഗോപാല്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ രാജേഷ് ശര്‍മ്മ, അക്ഷയ ഉദയകുമാര്‍, ഹരിത ഹരിദാസ്, വേണു നരിയാപുരം, ഹരികൃഷ്ണന്‍, മധു വിഭാഗര്‍, ദിവ്യ ഗോപിനാഥ്, തനുജ കാര്‍ത്തിക്, സ്വപ്ന പിള്ള തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രം സെപ്തംബര്‍ മാസത്തില്‍ തീയേറ്റര്‍ റിലീസിനെത്തുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.

കാര്‍ത്തിക് എസ് നായര്‍ ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം പണ്ഡിറ്റ് രമേഷ് നാരായണ്‍ നിര്‍വഹിക്കുന്നു. മധുശ്രീ നാരായണ്‍, മധുവന്തി നാരായണ്‍, സൂരജ് സന്തോഷ്, രമേഷ് നാരായണ്‍, അജിജോണ്‍ എന്നിവരാണ് ഗാനങ്ങള്‍ ആലപിക്കുന്നത്.

എഡിറ്റര്‍- അജിത് ഉണ്ണികൃഷ്ണന്‍, ലൈന്‍ പ്രൊഡ്യൂസര്‍- അഡ്വക്കേറ്റ് കെ.ആര്‍ ഷിജുലാല്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-സുനില്‍ എസ്.കെ, കല- ബനിത് ബത്തേരി, വസ്ത്രാലങ്കാരം- ഭക്തന്‍ മങ്ങാട്, മേക്കപ്പ്-സുധി സുരേന്ദ്രന്‍, പി.ആര്‍.ഒ- പി. ശിവപ്രസാദ്, സ്റ്റില്‍സ്-സാബു കോട്ടപ്പുറം, പരസ്യകല- ആന്റണി സ്റ്റീഫന്‍സ് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

Content Highlights: aji john IM Vijayan Siddhi film


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


v muraleedharan

1 min

കേരളം കത്തുമ്പോള്‍ പിണറായി ചെണ്ടകൊട്ടി രസിച്ചു, ഒരുമഹാന്‍ കണ്ടെയ്‌നറില്‍ കിടന്നുറങ്ങി- വി മുരളീധരന്‍

Sep 24, 2022

Most Commented