ടൊവിനോ തോമസ് ആദ്യമായി മൂന്ന് വേഷങ്ങളില്‍ എത്തുന്ന പുതിയ ചിത്രമാണ് 'അജയന്റെ രണ്ടാം മോഷണം'. ജിതിന്‍ ലാല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മൂന്ന് കാലഘട്ടങ്ങളിലെ മൂന്ന് കഥാപാത്രങ്ങളെയാണ് ടൊവിനോ അവതരിപ്പിക്കുന്നത്.

എന്ന് നിന്റെ മൊയ്തീന്‍, കുഞ്ഞിരാമായണം, ഗോദ, കല്‍ക്കി എന്നി ചിത്രങ്ങളുടെ സഹ സംവിധായകനാണ് ജിതിന്‍ ലാല്‍. ഇത് തന്റെ കരിയറിലെ നാഴിക കല്ലാണെന്ന് ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവച്ചുകൊണ്ട് ടൊവിനോ കുറിച്ചു.

മൂന്ന് കാലഘട്ടങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു എന്റര്‍ടൈനര്‍ ചിത്രമായിട്ടാണ് 'അജയന്റെ രണ്ടാം മോഷണം'ഒരുക്കുന്നത്. കളരിക്ക് ഏറെ പ്രാധാന്യം നല്‍കുന്ന ചിത്രം 1900, 1950, 1990 എന്നീ കാലഘട്ടങ്ങളിലുടെയാണ് ചിത്രം കടന്നു പോകുന്നത്. സുജിത് നമ്പ്യാരുടേതാണ് കഥ തിരക്കഥ സംഭാഷണം.

Tovino

അഡിഷണല്‍ സ്‌ക്രീന്‍പ്ലേ-ദീപു പ്രദീപ്, എഡിറ്റര്‍-ക്രിസ്റ്റി സെബാസ്റ്റ്യന്‍.  തമിഴില്‍ 'കന' തുടങ്ങിയ ശ്രദ്ധേയമായ ഹിറ്റ് ചിത്രങ്ങള്‍ക്ക് ഗാനങ്ങളൊരുക്കിയ  ദിബു നൈനാന്‍ തോമസാണ് സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. യൂ.ജി.എം എന്റെര്‍റ്റൈന്മെന്റ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. പ്രോജക്ട് ഡിസൈന്‍ ബാദുഷ. ലോക്കേഷന്‍- കണ്ണൂര്‍, കാസര്‍ഗോഡ്, വയനാട്. വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്

Content Highlights : Ajayante Randam Moshanam Movie Tovino Thomas In Lead role directed by jithin lal, Tovino Thomas In Three Roles