Production No 2
സംവിധായകന്‍ അജയ് വാസുദേവും പ്രശസ്ത തിരക്കഥാകൃത്തും നിര്‍മ്മാതാവുമായ നിഷാദ് കോയയും സുപ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി. വേ ടു ഫിലിംസ്, ബിയോണ്ട് സിനിമ ക്രിയേറ്റീവ്‌സ് എന്നീ ബാനറുകളില്‍ നിര്‍മ്മിക്കുന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത് കെ.ഷമീര്‍ ആണ്. ഒരു ജാതി മനുഷ്യന്‍ എന്ന ചിത്രത്തിന് ശേഷം കെ.ഷമീര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
'പകലും പാതിരാവും' എന്ന ചിത്രത്തിന് ശേഷം അജയ് വാസുദേവും നിഷാദ് കോയയും ഒന്നിക്കുന്നു എന്നതിനേക്കാളുപരി ഇരുവരും ആദ്യമായി മുഴുനീള വേഷത്തില്‍ എത്തുന്നതാണ് പ്രത്യേകത. 'പ്രൊഡക്ഷന്‍ നമ്പര്‍ 2' എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം മലയാളം, തമിഴ്, ഹിന്ദി, കന്നഡ, തെലുങ്ക് എന്നീ അഞ്ച് ഭാഷകളിലായി പാന്‍ ഇന്ത്യന്‍ തലത്തിലാണ് ഒരുങ്ങുന്നത്. ആക്ഷന്‍ സൈക്കോ ത്രില്ലര്‍ ഗണത്തിലുള്ള ചിത്രം പാലക്കാട്, മണ്ണാര്‍ക്കാട്, ഒറ്റപ്പാലം, തിരുവില്വാമല, ലക്കിടി, എറണാകുളം, ഫോര്‍ട്ട് കൊച്ചി എന്നിവിടങ്ങളിലായാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്.
അജയ് വാസുദേവ്, നിഷാദ് കോയ എന്നിവരെ കൂടാതെ ഷാരൂഖ് ഷമീര്‍, ഇറാനിയന്‍ താരം റിയാദ് മുഹമ്മദ്, ദീപേന്ദ്ര, ജയകൃഷ്ണന്‍, ഭഗത് വേണുഗോപാല്‍, ശിവ, അന്‍വര്‍ ആലുവ, സൂര്യകല, സോന, ലിജി ജോയ്, ആശാ റാണി, മാസ്റ്റര്‍ ഫൈറൂസ് കൂടാതെ നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു. പുതുമുഖം കൃഷ്ണ പ്രവീണയാണ് നായിക. ഹരീഷ് എ.വി ഛായാ?ഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ ചിത്രസംയോജനം ജെറിന്‍ രാജാണ് കൈകാര്യം ചെയ്യുന്നത്. ദിലീപ് കുറ്റിച്ചിറ, സുഹൈല്‍ സുല്‍ത്താന്‍, കെ ഷെമീര്‍, രാജകുമാരന്‍ എന്നിവരുടെ വരികള്‍ക്ക് യൂനസിയോ ആണ് സംഗീതം നല്‍കുന്നത്.
പ്രൊജക്ട് ഡിസൈനര്‍: പി ശിവപ്രസാദ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: സന്തോഷ് ചെറുപൊയ്ക, കലാസംവിധാനം: അനില്‍ രാമന്‍കുട്ടി, വസ്ത്രാലങ്കാരം: റസാഖ് തിരൂര്‍, മേക്കപ്പ്: സിജേഷ് കൊണ്ടോട്ടി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: ഉനൈസ് എസ്, അസോസിയേറ്റ് ഡയറക്ടര്‍: ഷഫിന്‍ സുല്‍ഫിക്കര്‍, സെക്കന്റ് യൂണിറ്റ് ക്യാമറമാന്‍: പ്രസാദ് എസ്.ഇസഡ്, സൗണ്ട് ഡിസൈന്‍ & മിക്‌സ്: കരുണ്‍ പ്രസാദ്, കോറിയോഗ്രഫര്‍: ഷിജു മുപ്പത്തടം, ആക്ഷന്‍: റോബിന്‍, സ്റ്റുഡിയോ: സൗണ്ട് ബ്രൂവറി, പി.ആര്‍.ഒ: മഞ്ജു ഗോപിനാഥ്, പി ശിവപ്രസാദ്, സ്റ്റില്‍സ്: അജ്മല്‍ ലത്തീഫ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംങ്: ബി.സി ക്രിയേറ്റീവ്‌സ്, ഡിസൈന്‍സ്: മാജിക് മൊമെന്റ്‌സ് എന്നിവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍.
Content Highlights: ajay vasudev nishad koya k shemeer psycho action thriller film
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..