ചിത്രത്തിന്റെ പോസ്റ്റർ | photo: special arrangements
കുഞ്ചാക്കോ ബോബനെ നായകനാക്കി അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന 'പകലും പാതിരാവും' റിലീസിനൊരുങ്ങുന്നു. ചിത്രം മാര്‍ച്ച് മൂന്നിന് ഗോകുലം മൂവീസ് തിയേറ്ററുകളിലെത്തിക്കും. രജിഷ വിജയനാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.
മമ്മൂട്ടിയെ നായകനാക്കി രാജാധിരാജ, മാസ്റ്റര്‍പീസ്, ഷൈലോക്ക് എന്നീ ചിത്രങ്ങള്‍ ഒരുക്കിയ അജയ് വാസുദേവ് ആദ്യമായാണ് മറ്റൊരു നായകനെ വെച്ച് സിനിമ ചെയ്യുന്നത്. കെ.യു.മോഹന്‍, ബിബിന്‍ ജോര്‍ജ്, ഗോകുലം ഗോപാലന്‍, അമല്‍ നാസര്‍ എന്നിവരും ഈ ത്രില്ലര്‍ ചിത്രത്തിലുണ്ട്.
നിഷാദ് കോയയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സുജേഷ് ഹരിയുടെ വരികള്‍ക്ക് സ്റ്റീഫന്‍ ദേവസി ഈണം പകര്‍ന്നിരിക്കുന്നു.
ഛായാഗ്രഹണം -ഫയിസ് സിദ്ദിഖ്, എഡിറ്റിങ് -റിയാസ് ബദര്‍, കലാസംവിധാനം -ജോസഫ് നെല്ലിക്കല്‍, മേക്കപ്പ് -ജയന്‍ പൂങ്കുളം, കോസ്റ്റ്യും ഡിസൈന്‍ -ഐഷാ ഷഫീര്‍ സേഠ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ -മനേഷ് ബാലകൃഷ്ണന്‍, അസോസിയേറ്റ് ഡയറക്ടര്‍ -ഉനൈസ്, സഹസംവിധാനം -അഭിജിത്ത് പി.ആര്‍., ഷഫിന്‍ സുള്‍ഫിക്കര്‍, സതീഷ് മോഹന്‍, ഹുസൈന്‍, ഫിനാന്‍സ് കണ്‍ട്രോളര്‍- ശ്രീജിത്ത് മണ്ണാര്‍ക്കാട്, ഓഫീസ് നിര്‍വ്വഹണം -രാഹുല്‍ പ്രേംജി, അര്‍ജുന്‍ രാജന്‍, പ്രൊഡക്ഷന്‍ എക്‌സിക്ക്യൂട്ടീവ്- ജിസന്‍ പോള്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ -സുരേഷ് മിത്രക്കരി, പ്രൊജക്റ്റ് ഡിസൈനര്‍ -ബാദ്ഷ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ -കൃഷ്ണമൂര്‍ത്തി, കോ പ്രൊഡ്യൂസേര്‍സ് - ബൈജു ഗോപാലന്‍, വി.സി. പ്രവീണ്‍, ഫോട്ടോ -പ്രേംലാല്‍ പട്ടാഴി, പി.ആര്‍.ഒ -വാഴൂര്‍ ജോസ്.
Content Highlights: ajay vasudev kunjacko boban film pakalum pathiravum release date announced
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..