ബോളിവുഡ് താരം അജയ് ദേവ്ഗൺ ശബരിമല ദർശനം നടത്തി. ബുധനാഴ്ച രാവിലെ ഒമ്പതുമണിയോടെ കൊച്ചിയിൽ നിന്നും ഹെലികോപ്ടർ മാർഗ്ഗം നിലയ്ക്കലെത്തിയ അദ്ദേഹം രാവിലെ പതിനൊന്നരയോടെയാണ് പതിനെട്ടാം പടി ചവിട്ടിയത്.

തുടർന്ന് തന്ത്രി, മേൽശാന്തി എന്നിവരെ കണ്ട് അനുഗ്രഹവും വാങ്ങി. മാളികപ്പുറം നടയിലടക്കം ദർശനം നടത്തി വഴിപാടുകളും പൂർത്തിയാക്കിയ ശേഷം ഉച്ച കഴിഞ്ഞ് അദ്ദേഹം മലയിറങ്ങും. ഇത് നാലാം തവണയാണ് അജയ് ദേവ്ഗൺ സന്നിധാനത്ത് എത്തുന്നത്.

Ajay Devgn 2
ശബരിമലയിലെത്തിയ നടൻ അജയ് ദേവ്ഗണിനെ എക്സിക്യൂട്ടീവ് ഓഫീസർ മുരളീധരവാര്യർ സ്വീകരിക്കുന്നു | ഫോട്ടോ: സി. സുനിൽകുമാർ

രാജമൗലി സംവിധാനം ചെയ്ത രുധിരം രണം രൗദ്രം, സഞ്ജയ്മാ ലീല ഭൻസാലിയുടെ ​ഗം​ഗുഭായ് കഠിയാവാഡി എന്നിവയാണ് അദ്ദേഹത്തിന്റേതായി റിലീസിനൊരുങ്ങുന്ന ചിത്രങ്ങൾ. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രണ്ട് ചിത്രങ്ങളുടേയും റിലീസ് മാറ്റിവെയ്ക്കുകയായിരുന്നു. അമിതാഭ് ബച്ചൻ പ്രധാനവേഷത്തിലെത്തുന്ന റൺവേ 34-ന്റെ സംവിധായകനും അജയ് ദേവ്​ഗൺ ആണ്.

Content Highlights: ajay devgn visited sabarimala temple, ajay devgn new movies