മോഹൻലാൽ ജീത്തു ജോസഫ് കൂട്ടുകെട്ടിൽ‌ പുറത്തിറങ്ങിയ ബ്ലോക്ക്ബസ്റ്റർ ദൃശ്യം 2ന്റെ ഹിന്ദി റീമേക്ക് ഡിസംബറിൽ ചിത്രീകരണം ആരംഭിക്കും. ദൃശ്യം ഹിന്ദിയുടെ നിർമാതാക്കളിൽ ഒരാളായ അഭിഷേക് പതക് ആണ് രണ്ടാം ഭാഗം സംവിധാനം ചെയ്യുക. ആദ്യ ഭാഗം ഒരുക്കിയ നിഷികാന്ത് കാമത്തിന്റെ അപ്രതീക്ഷിത വേർപാടിനെ തുടർന്നാണ് അഭിഷേക് സംവിധാനം ഏറ്റെടുത്തത്. 2020 ആ​ഗസ്റ്റിലായിരുന്നു നിഷികാന്തിന്റെ മരണം. 

ഒന്നാം ഭാ​ഗത്തിൽ പ്രധാന വേഷങ്ങളിലെത്തിയ അജയ് ദേവ്ഗൺ, ശ്രിയ ശരൺ, തബു തുടങ്ങിയവരും രണ്ടാം ഭാഗത്തിന്റെ ഭാ​ഗമായുണ്ടാകും.  മറ്റ് താരങ്ങളെക്കുറിച്ചും അണിയറപ്രവർത്തകരെക്കുറിച്ചുമുള്ള ഔ​ദ്യോ​ഗിക വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല. വിജയ് സാൽഗോൻകർ എന്ന കഥാപാത്രമായി അജയ് എത്തിയ ചിത്രത്തിൽ ഭാര്യ നന്ദിനി സാൽഗോൻകർ ആയെത്തിയത് ശ്രീയ ആണ്.

മെയ്‍ഡേ, മൈദാൻ, താങ്ക് ഗോഡ് എന്നീ ചിത്രങ്ങളും വെബ് സിരീസ് ആയ 'രുദ്ര'യും പൂർത്തിയാക്കിയതിനു ശേഷമായിരിക്കും അജയ്, ദൃശ്യം 2ൽ ജോയിൻ ചെയ്യുക.

content highlights :  Ajay Devgn to start shooting for Drishyam 2 from December Abhishek Pathak to direct