അജയ് ദേവ്ഗൺ | ഫോട്ടോ: പി.ടി.ഐ
ഹിന്ദി ദേശീയഭാഷാ വിവാദവുമായി ബന്ധപ്പെട്ട് കന്നഡ നടൻ കിച്ചാ സുദീപും ബോളിവുഡ് താരം അജയ് ദേവ്ഗണും തമ്മിലുണ്ടായ സോഷ്യൽ മീഡിയാ സംവാദത്തിന്റെ അലയൊലികൾ ഒന്ന് തണുത്ത് വരുന്നതേയുള്ളൂ. അതിനിടെ തന്റെ ഒരു പ്രശ്നത്തേപ്പറ്റി തുറന്നുപറഞ്ഞിരിക്കുകയാണ് അജയ് ദേവ്ഗൺ. തനിക്ക് ലിഫ്റ്റിൽ കയറാൻ പേടിയാണെന്നാണ് സൂപ്പർതാരം വെളിപ്പെടുത്തിയത്.
താൻ സംവിധാനം ചെയ്ത റൺവേ 34 എന്ന ചിത്രവുമായി ബന്ധപ്പെട്ട് ഒരു ചാനലിനോട് സംസാരിക്കുമ്പോഴാണ് തന്റെ ലിഫ്റ്റിനോടുള്ള ഭയത്തേക്കുറിച്ച് അജയ് ദേവ്ഗൺ വെളിപ്പെടുത്തിയത്.
"ഏതാനും വർഷങ്ങൾക്ക് കുറച്ചുപേർക്കൊപ്പം ലിഫ്റ്റിൽ കയറിയതായിരുന്നു. പൊടുന്നനെ ലിഫ്റ്റ് പൊട്ടി മൂന്നാം നിലയിൽ നിന്ന് ഏറ്റവും താഴത്തേ നിലയിലേക്ക് അതിവേഗം വീണു. ഭാഗ്യവശാൽ ആർക്കും ഒന്നും പറ്റിയില്ല. ഒന്നര മണിക്കൂറോളമാണ് അതിനകത്ത് പെട്ടുപോയത്". താരം പറഞ്ഞു.
ഈ സംഭവത്തിന് ശേഷമാണ് താൻ ലിഫ്റ്റ് ഭയക്കാൻ തുടങ്ങിയതെന്ന് അദ്ദേഹം പറഞ്ഞു. ഇപ്പോഴും ലിഫ്റ്റിൽ കയറിയാൽ വല്ലാതെ ഭയചകിതനാകാറുണ്ടെന്നും അജയ് ദേവ്ഗൺ കൂട്ടിച്ചേർത്തു.
Content Highlights: Ajay Devgn, Ajay Devgn about his phobia of lifts, Runway 34 Movie
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..