നരേന് പകരം തബു; 'കൈതി' ഹിന്ദി റീമേക്ക് ഇങ്ങനെ


നരേൻ 'കൈതി'യിൽ, 'ഭോല'യിലെ തബുവിന്റെ ഫസ്റ്റ്‌ലുക്ക്‌

ലോകേഷ് കനകരാജ്- കാര്‍ത്തി കൂട്ടുകെട്ടിലെത്തിയ 'കൈതി'യുടെ ഹിന്ദി റീമേക്ക് ബോളിവുഡില്‍ ഒരുങ്ങുകയാണ്. അജയ് ദേവ്ഗണ്‍ നായകനും സംവിധായകനുമാകുന്ന സിനിമയുടെ പേര് 'ഭോല' എന്നാണ്. ഇപ്പോഴിതാ ചിത്രത്തില്‍ സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന തബുവിന്റെ ഫസ്റ്റ്‌ലുക്ക് അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരിക്കുകയാണ്.

തമിഴില്‍ നരേന്‍ ചെയ്ത ബിജോയ് എന്ന കഥാപാത്രത്തിന് പകരമാണ് തബു എത്തുന്നത്. ഡയാന ജോസഫ് എന്നാണ് കഥാപാത്രത്തിന്റെ പേരെന്ന് ഫസ്റ്റ്‌ലുക്കില്‍നിന്ന് വ്യക്തമാണ്. അജയ് ദേവ്ഗണ്‍ ആണ് ഡില്ലിയുടെ വേഷത്തിലെത്തുന്നത്. 'കൈതി'യില്‍നിന്നും ഏറെ മാറ്റങ്ങളോടെയാണ് 'ഭോല' എത്തുക. അമല പോള്‍, അഭിഷേക് ബച്ചന്‍ എന്നിവര്‍ അതിഥി വേഷങ്ങളില്‍ എത്തുന്നു.

അജയ് ദേവ്ഗണും തബുവും ഒട്ടേറെ ചിത്രങ്ങളില്‍ ഒരുമിച്ചെത്തിയിട്ടുണ്ട്. 'ദൃശ്യം' രണ്ടാം ഭാഗത്തിലാണ് ഇരുവരും അവസാനമായി ഒന്നിച്ച് അഭിനയിച്ചത്. 'ദൃശ്യ'ത്തിലും പോലീസ് കഥാപാത്രത്തിലാണ് തബുവെത്തിയത്.

അജയ് ദേവ്ഗണ്‍ സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രമാണ് ഭോല. 'റണ്‍വേ 34' ആയിരുന്നു അവസാനം ഒരുക്കിയത്. ടി സീരിസ്, റിലയന്‍സ് എന്റര്‍ടെയ്ന്‍മെന്റ്, ഡ്രീം വാരിയേഴ്‌സ് പിക്‌ചേഴ്‌സ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. 2023 മാര്‍ച്ച് 30-ന് ചിത്രം പ്രേക്ഷകരിലേക്ക് എത്തും.

2019-ലാണ് 'കൈതി' റിലീസ് ചെയ്തത്. മികച്ച പ്രേക്ഷക പ്രതികരണവും വന്‍ ബോക്സ് ഓഫിസ് വിജയവും നേടിയ ചിത്രം കേരളത്തിലും സ്വീകാര്യത നേടി. നടന്‍ കാര്‍ത്തിയുടെ കരിയറിലെ ഏറ്റവും വലിയ വിജയ ചിത്രങ്ങളില്‍ ഒന്നാണിത്. ചിത്രത്തിന്റെ രണ്ടാം ഭാഗം അണിയറയില്‍ ഒരുങ്ങുന്നു.

Content Highlights: Ajay Devgn, Bholaa, Tabu First Look poster, Kaithi Hindi Remake, Naren character


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
adani

2 min

നഷ്ടം കോടികള്‍: നിയമനടപടിയെന്ന് അദാനി; ഭീഷണിയല്ലാതെ ചോദ്യങ്ങള്‍ക്കുത്തരമുണ്ടോയെന്ന് ഹിന്‍ഡെന്‍ബര്‍ഗ്

Jan 27, 2023


temple

1 min

ഓസ്‌ട്രേലിയയില്‍ ഹിന്ദു ക്ഷേത്രങ്ങള്‍ക്കുനേരെ ആക്രമണം; പ്രതിഷേധമറിയിച്ച് ഇന്ത്യ

Jan 26, 2023


wedding

1 min

താലികെട്ടിനു തൊട്ടുമുമ്പ് വിവാഹത്തില്‍നിന്ന് പിന്മാറി വധു; പിറ്റേന്ന് പഴയ സുഹൃത്തുമായി വിവാഹം

Jan 28, 2023

Most Commented