കോവിഡ് 19 രോ​ഗവിമുക്തരായ പോരാളികളോട് രക്തം ദാനം ചെയ്യാൻ ആവശ്യപ്പെട്ട് ബോളിവുഡ് താരങ്ങളായ അജയ് ദേവ്​ഗണും ഹൃത്വിക് റോഷനും. ട്വിറ്ററിലൂടെയാണ് ഇവർ അഭ്യർഥനയുമായെത്തിയത്. 

"നിങ്ങൾ കോവിഡ് 19 ൽ നിന്ന് മോചിതനായെങ്കിൽ നിങ്ങളൊരു കൊറോണ പോരാളിയാണ്. അദൃശ്യനായ ഈ ശത്രുവിനെതിരേ പോരാടാൻ നമുക്കത്തരം പോരാളികളെ ആവശ്യമാണ്. വൈറസിനെ ഇല്ലാതാക്കനാുള്ള ബുള്ളറ്റുകൾ നിങ്ങളുടെ രക്തത്തിലുണ്ട്. നിങ്ങളുടെ രക്തം ദാനം ചെയ്യൂ..അങ്ങനെ ​ഗുരുതരാവസ്ഥയിൽ ഉള്ളവരെ രക്ഷപ്പെടുത്താനാകും."- അജയ് ട്വീറ്റ് ചെയ്തു..

മുംബൈ കസ്തൂർബ മിഷൻ ആശുപത്രിയാണ് ഈ ദൗത്യവുമായി മുന്നിട്ടിറങ്ങിയിരിക്കുന്നത്. കൊറോണ ബാധയിൽനിന്നും വിമുക്തരായവരോടാണ് രക്തം ദാനം ചെയ്യാൻ ആവശ്യപ്പെട്ടിരിക്കുന്നത്. 

ajay

ajay

 

Ajay, Hrithik

കോവിഡ്  പോസറ്റീവ് ആണെന്ന് കണ്ടെത്തി 14 ദിവസം ക്വാറന്റൈനിൽ കഴിഞ്ഞവരുടെ അവസാന പരിശോധനാഫലം നെ​ഗറ്റീവായ ശേഷം അവരുടെ രക്തത്തിൽ വൈറസിനെ പ്രതിരോധിക്കാൻ ശേഷിയുള്ള ആന്റിബോഡി ഉണ്ടായിരിക്കും. നിങ്ങൾ നിങ്ങളുടെ രക്തം ദാനം ചെയ്താൽ മറ്റുള്ളവർക്കും സുഖപ്പെടാനാകും,  പ്രത്യേകിച്ചും ​ഗുരുതരാവസ്ഥയിൽ ഉള്ളവർക്ക്. ആശുപത്രിയുടെ വാർത്താ കുറിപ്പിൽ പറയുന്നു.

Content Highlights : Ajay Devgn and Hrithik Roshan request Corona warriors to donate blood