അജയ് ദേവ്​ഗണിന്റെ സഹോദരൻ അനിൽ ദേവ്​ഗൺ അന്തരിച്ചു


സഹോദരന്റെ വിയോ​ഗത്തെക്കുറിച്ച് അജയ് തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ പുറത്ത് വിട്ടത്.

അജയ് ദേവ്​ഗൺ, അനിൽ ദേവ്​ഗൺ| Photo: twitter.com|ajaydevgn

മുംബെെ: ബോളിവുഡ് താരം അജയ് ദേവ്​ഗണിന്റെ ഇളയ സഹോദരനും സംവിധായകനുമായ അനിൽ ദേവ്​ഗൺ (45) അന്തരിച്ചു. മരണകാരണം വ്യക്തമല്ല. സഹോദരന്റെ വിയോ​ഗത്തെക്കുറിച്ച് അജയ് തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ പുറത്ത് വിട്ടത്.

''കഴിഞ്ഞ ദിവസം രാത്രി എനിക്കെന്റെ സഹോദരനെ നഷ്ടമായി. അവന്റെ വിയോ​ഗം ഞങ്ങൾ കുടുംബാം​ഗങ്ങളുടെ ഹൃദയം തകർത്തു.അവന്റെ അസാന്നിധ്യം ഞങ്ങൾക്കിനി വല്ലാതെ അനുഭവപ്പെടും. ആത്മാവിന് വേണ്ടി പ്രാർഥിക്കുന്നു. കോവിഡ് കാലമായതിനാൽ പ്രാർഥന യോ​ഗം ഉണ്ടായിരിക്കുന്നതല്ല''- അജയ് കുറിച്ചു.

സംഘട്ടന സംവിധായകനായ വീരു ദേവ്​ഗണിന്റെ മക്കളാണ് അജയും അനിലും. രാജു ചാച്ച, സൺ ഓഫ് സർദാർ, ബ്ലാക്ക് മെയിൽ തുടങ്ങിയവയാണ് അനിൽ സംവിധാനം ചെയ്ത ചിത്രങ്ങൾ.

Content Highlights: Ajay Devgan shares death news of his younger brother Anil Devgan movies

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
modi

1 min

ചൈനയെ നേരിടാന്‍ ബ്രഹ്മപുത്രയ്ക്ക്‌ അടിയിലൂടെ തുരങ്കം; റോഡ്, റെയില്‍ പാത: രാജ്യത്ത് ഇതാദ്യം

May 19, 2022


hyderabad encounter

1 min

ഹൈദരാബാദ് കൂട്ടബലാത്സംഗ കേസിലെ പ്രതികള്‍ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലില്‍- സുപ്രീം കോടതി സമിതി

May 20, 2022


Sabu m Jacob

4 min

കെ.എസ്.ആര്‍.ടി.സി-യെ ഇനി കോഴിക്കൂട് ഉണ്ടാക്കാനും ഉപയോഗിക്കും;  ഇത് ലോകം മാതൃകയാക്കണം-സാബു എം ജേക്കബ്

May 20, 2022

More from this section




Most Commented