ന്റണി വര്‍ഗീസ് നായകനാവുന്ന പുതിയ ചിത്രം അജഗജാന്തരത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍ എന്ന് ചിത്രത്തിന് ശേഷം ആന്റണിയെ നായകനാക്കി ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. അര്‍ജുന്‍ അശോകനാണ് മറ്റൊരു പ്രധാന കഥാപാത്രം.

ഒരു പൂരവും അതിനിടയില്‍ നടക്കുന്ന സംഘര്‍ഷങ്ങളുമായിരിക്കും ചിത്രമെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. സംഘട്ടനരംഗങ്ങളാല്‍ സമ്പന്നമാണ് ട്രെയിലര്‍. ലുക്മാന്‍, സാബു മോന്‍, ജാഫർ ഇടുക്കി, വിജിലേഷ്, കിച്ചു ടെല്ലസ് എന്നിവരും താരനിരയിലുണ്ട്. ചിത്രത്തിലെ ഒള്ളുള്ളേരി എന്ന് തുടങ്ങുന്ന ഗാനം നേരത്തേ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

കിച്ചു ടെല്ലസും വിനീത് വിശ്വവും ചേര്‍ന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. ജസ്റ്റിന്‍ വര്‍ഗീസാണ് സംഗീതസംവിധാനം. ജിന്റോ ജോര്‍ജ് ഛായാഗ്രഹണവും ഷമീര്‍ മുഹമ്മദ് എഡിറ്റിങ്ങും നിര്‍വഹിച്ചിരിക്കുന്നു. സില്‍വര്‍ ബേ സ്റ്റുഡിയോസിന്റെ ബാനറില്‍ ഇമ്മാനുവല്‍ ജോസഫ്, അജിത്ത് തലപ്പിള്ളി എന്നിവരാണ് അജഗജാന്തരം നിര്‍മ്മിച്ചിരിക്കുന്നത്.

Content Highlights: Ajagajantharam Official Trailer, Antony Varghese, Tinu Pappachan, Arjun Asokan