ക്രിസ്മസ് റിലീസായി എത്തിയ ചിത്രങ്ങളില്‍ മെഗാഹിറ്റിലേക്ക് കുതിക്കുകയാണ് അജഗജാന്തരം. ചിത്രത്തിന്റെ കളക്ഷന്‍ റിപ്പോര്‍ട്ട് 25 കോടി കഴിഞ്ഞെന്നുള്ള വാര്‍ത്ത ഔദ്യോഗികമായി പുറത്തു വിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. 750 ല്‍ അധികം ഷോകളാണ് മൂന്നാം വാരത്തിലും ചിത്രം കളിക്കുന്നത്.

ആനയും ഉത്സവപറമ്പുമെല്ലാം പ്രധാന കഥാപാത്രങ്ങള്‍ ആയെത്തുന്ന ചിത്രം അതിന്റെ ആക്ഷന്‍ സീനുകള്‍ കൊണ്ടാണ് ചര്‍ച്ച ചെയ്യപ്പെടുന്നത്. മലയാള സിനിമാ ചരിത്രത്തില്‍ ഇതുവരെ കാണാത്ത രീതിയിലുള്ള മാര്‍ക്കറ്റിങ് ആണ് അജഗജാന്തരം നടത്തുന്നത്. ആദ്യ ദിവസം സിനിമയില്‍ അഭിനയിച്ച നടക്കല്‍ ഉണ്ണികൃഷ്ണന്‍ എന്ന ആനയുടെ പുറത്ത് കയറിയാണ് സംവിധായകനും നടന്മാരും തിയേറ്ററില്‍ എത്തിയത്. കൂടാതെ പഴയ രീതിയില്‍ ഉള്ള നോട്ടീസ് വിതരണവും ശ്രദ്ധിക്കപ്പെട്ടിരുന്നു. 

ഒരു പക്കാ ആക്ഷന്‍ എന്റര്‍ടൈനറായാണ് ചിത്രം എത്തിയത്. 'ഒള്ളുള്ളേരു' എന്ന ഗാനത്തിന് തീയേറ്ററിലും സോഷ്യല്‍ മീഡിയയിലും മികച്ച വരവേല്‍പ്പാണ് ലഭിച്ചത്.

Content Highlights: ajagajantharam collection report, antony varghese, tinu pappachan