ദുബായിയില്‍ നടന്ന സൈമ അവാര്‍ഡ് നിശയില്‍ പ്രളയം ബാധിച്ച ചേന്ദമംഗലം കൈത്തറിയെ ഓര്‍മ്മപ്പെടുത്തി നടി ഐശ്വര്യ ലക്ഷ്മി. മായാനദി എന്ന ആഷിഖ് അബു ചിത്രത്തില്‍ അപ്പുവായെത്തി മികച്ച നടിക്കുള്ള ഈ വര്‍ഷത്തെ സൈമ അവാര്‍ഡ് സ്വന്തമാക്കിയ ഐശ്വര്യ വേദിയിലെത്തിയത് ചേന്ദമംഗലം കൈത്തറി സെറ്റുമുണ്ട് ചുറ്റിയാണ്.

ചേന്ദമംഗലം കൈത്തറിയുടെ മുണ്ടും നേര്യതും അണിഞ്ഞ് സൈമ അവാര്‍ഡുമായി നില്‍ക്കുന്ന ചിത്രം ഐശ്വര്യ തന്നെയാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവച്ചത്. ഫാഷന്‍ ഡിസൈനര്‍ ശ്രീജിത്ത് ജീവന്റെ ഫാഷന്‍ ബ്രാന്‍ഡ് റൗക്കയുടെ ഡിസൈനര്‍ ബ്ലൗസാണ് താരം സാരിക്കൊപ്പം അണിഞ്ഞത്.

aiswarya

ഓണ വിപണിയിലെത്തിക്കാന്‍ ഒരുക്കിയ ലക്ഷക്കണക്കിനു രൂപയുടെ വസ്ത്രങ്ങളാണ് പ്രളയത്തില്‍ ചേന്ദമംഗലത്തെ നെയ്ത്തുകാര്‍ക്ക് നഷ്ടപ്പെട്ടത്. നൂറ്റമ്പതു വര്‍ഷത്തെ പാരമ്പര്യമുള്ള ചേന്ദമംഗലത്തിന്റെ കൈത്തറിപ്പെരുമയാണ് പ്രളയത്തിന് മുന്നില്‍ വിറച്ചുപോയത്.

aiswarya

പ്രളയദുരന്തത്തില്‍ നിന്ന് കരകയറി ജീവിതം നെയ്‌തെടുക്കാനുള്ള നെയ്ത്തുക്കാരുടെ ശ്രമങ്ങള്‍ക്ക് പിന്തുണയുമായി നിരവധി പേരാണ് രംഗത്ത് എത്തിയത്. സേവ് ദ ലൂം ഡോട്ട് ഓര്‍ഗ് (www.savetheloom.org) എന്ന വെബ്‌സൈറ്റിലൂടെ പണം കണ്ടെത്തി ചേന്ദമംഗലത്തെ കൈത്തറി പാരമ്പര്യം സംരക്ഷിക്കാന്‍ ഫ്രണ്ട്‌സ് ഓഫ് ഫാഷന്‍ എന്ന കൂട്ടായ്മ പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. ഇതിനുപുറമേ ചേക്കുട്ടിപാവകള്‍ എന്ന പേരില്‍ പ്രളയത്തില്‍ നശിച്ച കൈത്തറി ഉത്പന്നങ്ങള്‍ കൊണ്ട് നിര്‍മിച്ച പാവകളും വിപണിയിലെത്തിച്ചിരുന്നു.

aiswarya lakshmi in siima awards wearing chendamangalam handloom saree aiswarya lakshmi siima